സിന്ധു നദീതടസംസ്‌കാര കാലത്തെ ലിപി വായിക്കുന്നവർക്ക് ഒരു മില്യൺ ഡോളർ സമ്മാനം; എം.കെ സ്റ്റാലിന്‍
ചെന്നൈ: സിന്ധുനദീതട സംസ്‌കാര കാലത്തെ പുരാതന ലിപി വായിക്കുന്നവർക്ക് ഒരു മില്യൺ ഡോളർ (8.5 കോടി രൂപ) സമ്മാനമായി നല്‍കുമെന്ന് പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. ചെന്നൈയിൽ നടന്ന സിന്ധുനദീതട സംസ്‌കാര സമ്മേളനത്തിൻ്റെ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.MK Stalin
‘ഒരിക്കല്‍ സമ്പന്നമായി വളര്‍ന്ന സിന്ധുനദീതട സംസ്‌കാരവുമായി ബന്ധപ്പെട്ട ഈ രേഖയിലെ ലിപി വ്യക്തമായി മനസ്സിലാക്കാന്‍ നമുക്ക് ഇപ്പോഴും കഴിഞ്ഞിട്ടില്ല. ഗവേഷകര്‍ അതിനായുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ്. അത്തരം ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കാനായി, ഈ ലിപി സംബന്ധിച്ച സങ്കീര്‍ണതകള്‍ പരിഹരിക്കുന്ന വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ ഒരു മില്യൺ യുഎസ് ഡോളര്‍ സമ്മാനമായി നല്‍കും’-സ്റ്റാലിന്‍ പറഞ്ഞു.
ഏറ്റവും പഴക്കംചെന്ന സംസ്‌കാരങ്ങളിലൊന്നായ സിന്ധൂനദീതട സംസ്‌കാര കാലത്തെ എഴുത്ത് രീതി വായിച്ചെടുക്കാൻ ഏറെക്കാലമായി ഭാഷാ-ചരിത്ര ഗവേഷകർ ശ്രമിച്ചുവരികയാണ്. എന്നാൽ സങ്കീർണതകൾ മറികടന്ന് അക്കാര്യത്തിൽ വിജയംവരിക്കാൻ ആർക്കും സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് സ്റ്റാലിൻ വൻ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.