മുസ്ലിം ലീഗ് അംഗത്വം നേടി കിഴുപറമ്പ് മുൻ സിപിഎം കമ്മറ്റി അംഗവും പാർട്ടി മെമ്പറുമായിരുന്ന പിസി ചെറിയാത്തൻ
മുൻ കിഴുപറമ്പ ലോക്കൽ കമ്മറ്റി അംഗവും പാർട്ടി മെമ്പറുമായിരുന്ന PC ചെറിയാത്തൻ മുസ്ലിം ലീഗ് അംഗത്വം നേടി. പാണക്കാട് സാദിക്കലി ശിഹാബ് തങ്ങൾ മെമ്പർഷിപ് കൈമാറി. അച്ചടക്ക ലംഘനം ആരോപിച്ച് സിപിഎം നേരത്തെ PC ചെറിയാത്തനെ പാർട്ടിയിൽ നിന്ന് പുറത്തതാക്കിയിരുന്നു. എന്നാൽ രാജി നൽകിയിരുന്നെന്നും അത് സ്വീകരിക്കാതെയാണ് പുറത്താക്കിയതെന്നും ആരോപണമുണ്ട്. നേരത്തെ മറ്റു നേതാക്കളും സിപിഎം ബന്ധം ഉപേക്ഷിച്ച് ലീഗിൽ ചേർന്നിരുന്നു.