അബ്ദുറഹ്‌മാൻ അൽ ഖറദാവി യു.എ.ഇയിൽ കസ്റ്റഡിയിലായി

UAE

ദുബൈ: ഈജിപ്ഷ്യൻ വിമതനേതാവും കവിയുമായ അബ്ദുറഹ്‌മാൻ അൽ ഖറദാവി യു.എ.ഇയിൽ കസ്റ്റഡിയിലായി. ലബനാനിൽ അറസ്റ്റിലായിരുന്ന ഇദ്ദേഹത്തെ കുറ്റവാളികളെ കൈമാറുന്ന നിയമപ്രകാരം യു.എ.ഇക്ക് കൈമാറുകയായിരുന്നു. പൊതുസുരക്ഷ അപകടത്തിലാക്കുന്ന പ്രവർത്തനം നടത്തി എന്നതാണ് ഇദ്ദേഹത്തിനെതിരായ കുറ്റം.UAE

ബശ്ശാറുൽ അസദ് സ്ഥാനഭ്രഷ്ടനായപ്പോൾ സിറിയിൽ അബ്ദുറഹ്‌മാൻ ഖറദാവി നടത്തിയ പ്രസംഗം വിവാദമായിരുന്നു. പ്രമുഖ ഇസ്‌ലാമിക പണ്ഡിതൻ യൂസഫ് ഖറദാവിയുടെ മകനാണ് അബ്ദുറഹ്‌മാൻ അൽ ഖറദാവി. ഇദ്ദേഹത്തെ ലബനാൻ കൈമാറിയ വിവരം യു.എ.ഇ ഔദ്യോഗിക വാർത്താ ഏജൻസി സ്ഥിരീകരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *