സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ കേസ് നാളെ പരിഗണിക്കും.

Saudi

റിയാദ്: സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ കേസ് നാളെ പരിഗണിക്കും. ജൂലൈ 2ന് റഹീമിന്റെ വധശിക്ഷ കോടതി റദ്ദ് ചെയ്തിരുന്നു.ഇതിന് ശേഷമുള്ള സുപ്രധാന ഉത്തരവാണ് നാളെ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ മാസം കേസ് പരിഗണിച്ചിരുന്നുവെങ്കിലും വാദം പൂർത്തിയായില്ല. കേസ് കൂടുതൽ പഠിക്കാനായി മാറ്റിവെക്കുകയായിരുന്നു. നാളെ രാവിലെ സൗദി സമയം എട്ട് മണിക്കായിരിക്കും കേസ് വീണ്ടും പരിഗണിക്കുക. മുൻ സിറ്റിങ്ങിൽ പബ്ലിക് പ്രോസിക്യൂഷൻ കേസുമായി ബന്ധപ്പെട്ട് നൽകിയ വാദത്തിൽ റഹീമിന്റെ അഭിഭാഷകർ മറുപടി നൽകിയിരുന്നു. .കൊലപാതകവുമായി ബന്ധപ്പെട്ട തടവ് അടക്കമുള്ള ശിക്ഷകളിലാണ് ഇനി വിധി വരേണ്ടത്. നിലവിൽ 18 വർഷത്തിലേറെ റഹീം ജയിൽവാസം അനുഭവിച്ചതിനാൽ ഇതൊഴിവാക്കി മോചന ഉത്തരവ് ലഭിക്കുമെന്നാണ് റിയാദിലെ റഹീം നിയമ സഹായ സമിതിയുടെ പ്രതീക്ഷ. റഹീം കേസിന്റെ നടപടികൾ പിന്തുടരുന്നത് ഇന്ത്യൻ എംബസിയും, റഹീമിന്റെ പവർ ഓഫ് അറ്റോണിയായ സിദ്ധിഖ് തുവ്വൂരും, പ്രതിഭാഗം വക്കീലുമാണ്. മോചനത്തിന് മുന്നോടിയായി വധശിക്ഷക്കായി അനുഭവിക്കേണ്ട ജയിൽ ശിക്ഷയുടെ വിധിയുണ്ടായേക്കും. നാളെ അനുകൂല വിധി വന്നാൽ ഉത്തരവിന്റെ പകർപ്പ് ഗവർണറേറ്റിലേക്കും ജയിലിലേക്കും നൽകും. റഹീമിന്റെ മടക്ക യാത്രക്കുള്ള രേഖകൾ എംബസി തയ്യാറാക്കിയിട്ടുണ്ട്. 2006 ഡിസംബറിലാണ് സൗദി ബാലന്റെ കൊലപാതക കേസിൽ അബ്ദുൽ റഹീം ജയിലിലാകുന്നത്.Saudi

Leave a Reply

Your email address will not be published. Required fields are marked *