കുവൈത്ത് സിറ്റി: പൊതുപണം ദുരുപയോഗം ചെയ്ത കേസിൽ കുവൈത്ത് മുൻ ഉപപ്രധാനമന്ത്രിയും ആഭ്യന്തര, പ്രതിരോധ മന്ത്രിയുമായ ശൈഖ് തലാൽ ഖാലിദ് അസ്സബാഹിന് 14 വർഷം തടവുശിക്ഷ വിധിച്ചു.
ജിദ്ദ: ജിദ്ദയിലെ ഗൂഗിളിസ് സ്‌പോർട്‌സ് ക്ലബ് നടത്തിവരുന്ന സലാമ ഗൂഗിളിസ് ഇന്റർനാഷണൽ ഫുട്‌ബോൾ ടൂർണമെന്റിന്റെ ഫൈനൽ മത്സരങ്ങൾ ഈ വരുന്ന വെള്ളിയാഴ്ച ബാവാദിയിലുള്ള അൽ മഹർ സ്‌പോർട്‌സ് അക്കാദമി ഗ്രൗണ്ടിൽ വച്ചു നടക്കും. അണ്ടർ 17 വയസ്സ് ഫൈനലിൽ ഇന്ത്യ പാക്കിസ്ഥാൻ സ്‌കൂളിലെ കുട്ടികളും തമ്മിലാണ് കളി. ആവേശകരമായ സെമിഫൈനലിൽ പാക്കിസ്ഥാൻ ഇന്റർനാഷണൽ സ്‌കൂൾ ഇൻഡോനേഷ്യൻ ഇന്റർനാഷണൽ സ്‌കൂളിനെയും (3-2), ഇന്ത്യൻ ഇന്റർനാഷണൽ സ്‌കൂൾ മവാരീഡ് ഇന്റർനാഷണൽ സ്‌കൂളിനെയും (2-0) പരാജയപ്പെടുത്തി.Googlis
അണ്ടർ 14 വയസ്സ് കുട്ടികളുടെ ഫൈനലിൽ ഇന്ത്യൻ ഇന്റർനാഷണൽ സ്‌കൂളും നോവൽ ഇന്റർനാഷണൽ സ്‌കൂളും തമ്മിലാണ് കളി. ആവേശകരമായ സെമിഫൈനലിൽ നോവൽ ഇന്റർനാഷണൽ സ്‌കൂൾ അൽ ഫൈസൽ ഇന്റർനാഷണൽ സ്‌കൂളിനെയും (2-1), ഇന്ത്യൻ ഇന്റർനാഷണൽ സ്‌കൂൾ ആഹ്ദാബ് ഇന്റർനാഷണൽ സ്‌കൂളിനെയും പെനാൽറ്റി ഷൂടൗട്ടിൽ (5-4) പരാജയപ്പെടുത്തി.
അണ്ടർ12 കുട്ടികളുടെ ഫൈനലിൽ ആഹ്ദാബ് ഇന്റർനാഷണൽ സ്‌കൂളും ഇൻഡോനേഷ്യൻ ഇന്റർനാഷണൽ സ്‌കൂളും തമ്മിലാണ് കളി. ആവേശകരമായ സെമിഫൈനലിൽ ഇൻഡോനേഷ്യൻ ഇന്റർനാഷണൽ സ്‌കൂൾ ജിദ്ദ ഇൻഡോനേഷ്യൻ ഇന്റർനാഷണൽ സ്‌കൂൾ മക്കയെയും (3-2), ആഹ്ദാബ് ഇന്റർനാഷണൽ സ്‌കൂൾ ഇന്ത്യൻ ഇന്റർനാഷണൽ സ്‌കൂളിനെയും പെനാൽറ്റി ഷൂടൗട്ടിൽ (5-4) പരാജയപ്പെടുത്തി. ഇന്ത്യ ഇന്റർനാഷണൽ സ്‌കൂളും പാക്കിസ്ഥാൻ ഇന്റർനാഷണൽ സ്‌കൂളും തമ്മിലുള്ള ഫുട്‌ബോൾ മത്സരം കാണാൻ എല്ലാവരെയും ക്ഷണിക്കുന്നതായി ഗൂഗിളിസ് സ്‌പോർട്‌സ് ക്ലബ് ഭാരവാഹികൾ അറിയിച്ചു.