കോഴിക്കോട് താമരശ്ശേരിയിൽ മകൻ മാതാവിനെ വെട്ടി കൊലപ്പെടുത്തി

Son hacks mother to death in Thamarassery, Kozhikode

 

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ മാതാവിനെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് സുബൈദയെ വെട്ടുകയായിരുന്നു. ആഷിഖിനെ പോലിസ് കസ്റ്റഡിയിലെടുത്തു.

ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച സുബൈദ ശസ്ത്രക്രിയയ്ക്ക് ശേഷം പുതുപ്പാടി ചോയിയോട് ഉള്ള സഹോദരിയുടെ വീട്ടിലായിരുന്നു കഴിഞ്ഞിരുന്നത്. ഇവിടെ വെച്ചായിരുന്നു സംഭവം ഉണ്ടായത്. ഉമ്മയെ കാണാനെത്തിയ മകന്‍ വീട്ടില്‍ മറ്റാരും ഇല്ലാതിരുന്ന സമയത്ത് സുബൈദയെ കൊലപ്പെടുത്തിയ ശേഷം കടന്നുകളയുകയായിരുന്നു. ഗുരുതരമായി വെട്ടേറ്റ സുബൈദയെ നാട്ടുകാര്‍ ചേര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

നിലവിളി ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് കൊലപാതക വിവരം പൊലീസിൽ അറിയിച്ചത്. ആഷികും,കൊല്ലപ്പെട്ട സുബൈദയും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. നാട്ടുകാരെത്തി വാതിൽ തുറക്കാൻ ആവശ്യപ്പെട്ടെങ്കിലും ആഷിഖ് തട്ടിക്കയറുകയായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു. ആഷിക് മയക്കു മരുന്നിന് അടിമയാണെന്നും നാട്ടുകാർ പറയുന്നു . നേരത്തേയും ഇയാൾ പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്.കൊലപാതകത്തിന് മുമ്പ് അടുത്ത വീട്ടിൽ നിന്ന് തേങ്ങ പൊളിക്കാൻ എന്ന് പറഞ്ഞു വെട്ടുകത്തി ആഷിക് വാങ്ങിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *