കുംഭമേളയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് തീപിടിച്ചു; നിരവധി ടെന്റുകൾ കത്തിനശിച്ചു
പ്രയാഗ്‌രാജ്: കുംഭമേളക്കിടെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ടെന്റുകൾക്ക് തീപിടിച്ചു. ഒരു ടെന്റിനകത്തെ രണ്ട് സിലിണ്ടറുകളാണ് പൊട്ടിത്തെറിച്ചത്. 18 ടെന്റുകൾ കത്തിനശിച്ചതായി പൊലീസ് പറഞ്ഞു. അപകടത്തിൽ ആർക്കും പരിക്കില്ല.Gas cylinder
തീ നിയന്ത്രണ വിധേയമാക്കിയൈന്നും മുതിർന്ന ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ടെന്നും യുപി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പ്രയാഗ്‌രാജിലെ ശാസ്ത്രി പാലത്തിന് സമീപമാണ് തീ കണ്ടത്. തീ പിടിച്ചതിനെ തുടർന്ന് സ്ഥലത്ത് വലിയ രീതിയിൽ പുക ഉയർന്നതും പരിഭ്രാന്തി പരത്തി. തീ കൂടുതൽ സ്ഥലത്തേക്ക് പടരുന്നതിന് മുമ്പ് തന്നെ അണയ്ക്കാൻ കഴിഞ്ഞതുകൊണ്ടാണ് വൻ അപകടം ഒഴിവായത്.