അനന്തപുരിയുടെ നിറച്ചാർത്തണിയിച്ച ‘അനന്തോത്സവം 2025’ ജിദ്ദ കോൺസുലേറ്റിൽ അരങ്ങേറി

Jeddah

ജിദ്ദ: തിരുവനന്തപുരം സ്വദേശി സംഗമം ജിദ്ദയുടെ ഇരുപതാമത് വാർഷികാഘോഷം, ‘അനന്തോത്സവം 2025’ വിവിധ കലാ സാംസ്‌ക്കാരിക പരിപാടികളോടെ ജിദ്ദ ഇന്ത്യൻ കോണ്‌സുലേറ്റ് അംഗണത്തിൽ അരങ്ങേറി. പ്രസിഡന്റ് തരുൺ രത്നാകരൻ അധ്യക്ഷ വഹിച്ച സാംസ്‌ക്കാരിക സമ്മേളനം ഇന്ത്യൻ ഹജ്ജ് കോൺസുൽ മുഹമ്മദ് അബ്ദുൽ ജലീൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ജിദ്ദയിലെ പ്രമുഖ ജീവകാരുണ്യ പ്രവർത്തകൻ മസൂദ് ബാലരാമപുരം നാസർ മെമ്മോറിയൽ അവാർഡും, എഴുത്തുകാരിയും സാംസ്‌ക്കാരിക പ്രവർത്തകയുമായ റജിയാ വീരൻ മഹേഷ് വേലായുധൻ സ്മാരക അവാർഡും ഏറ്റുവാങ്ങി. ടിഎസ്സ്എസ്സ് സ്ഥാപക അംഗവും സാമൂഹ്യ പ്രവർത്തനവുമായ ഷജീർ കണിയാപുരം, യുവ സംരംഭകൻ മുഹമ്മദ് നബീൽ എന്നിവരെയും ചടങ്ങിൽ ആദരിച്ചു.Jeddah

 

ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിന്റെ ഐതീഹ്യ ചരിത്രത്തിലൂടെ നീതാ ജിനു ചിട്ടപ്പെടുത്തി ഫിനോം ആർസ് അക്കാദമി അവതരിപ്പിച്ച കണ്ണകി എന്ന നൃത്തശിൽപ്പം അനന്തോത്സവത്തിന്റെ മുഖ്യ ആകർഷണങ്ങളിൽ ഒന്നായിരുന്നു. പുഷ്പ്പ സുരേഷ് നൃത്ത സംവിധാനം നിർവ്വഹിച്ച് ഗുഡ് ഹോപ്പ് അക്കാഡമി അവതരിപ്പിച്ച ക്ലാസിക്കൽ ഡാൻസും ടിഎസ്സ്എസ്സ് കലാകാരികൾ മൗഷ്മി ഷരീഫും ഐശ്വര്യ തരുണും ഫിനോം അക്കഡമിക്ക് വേണ്ടി സുബിനും ഒരുക്കിയ ഡാൻസ് പരിപാടികൾ കാഴ്ചക്കാരിൽ വ്യത്യസ്തമാർന്ന അനുഭവം സമ്മാനിച്ചു.

ജനറൽ സെക്രട്ടറി ഷരീഫ് പള്ളിപ്പുറം സ്വാഗതവും ട്രഷറർ ഷാഹിൻ ഷാജഹാൻ നന്ദിയും രേഖപ്പെടുത്തി. നജീബ് വെഞ്ഞാറമൂട്, ആമിന മുഹമ്മദ് , ആയിഷ മറിയം, മിൻസ ഫാത്തിമ, അസ്ന മുഹമ്മദ് , യാസീൻ ഷരീഫ് , എന്നിവർ പരിപാടികൾ അവതരിപ്പിച്ചു. ടിഎസ്സ്എസ്സ് എക്‌സിക്യൂട്ടീവ് അംഗങ്ങൾ പരിപാടികൾ നിയന്ത്രിച്ചു.

Leave a Reply

Your email address will not be published. Required fields are marked *