പരാതിയിൽ നടപടിയില്ല, രാഷ്ട്രീയ പാർട്ടികൾക്കും താത്പര്യമില്ല: മേലാപറമ്പ് സ്വകാര്യ ജൈവ മാലിന്യ പ്ലാന്റിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങി പ്രദേശവാസികൾ
കിഴുപറമ്പ് പതിമൂന്നാം വാർഡിലെ ജൈവ മാലിന്യ സംസ്കാരണ പ്ലാന്റിനെതിരെ പ്രതിഷേധം ശക്തമാകുന്നു. വാർഡ് മെമ്പർമാർക്കും പഞ്ചായത്തിനും പരാതി നൽകിയിട്ടും രാഷ്ട്രീയ പാർട്ടികളുടെ ശ്രെദ്ധയിൽ പെടുത്തിയിട്ടും ദുർഗന്ധത്തിന് ഒരുവിധ മാറ്റവും വരാത്ത സാഹചര്യത്തിൽ പ്രദേശത്തെ ജനങ്ങൾ രാഷ്ട്രീയ ഭേധമന്യേ പ്രക്ഷോഭത്തിനിറങ്ങുന്നു. ദിവസം കഴിയും തോറും ദുർഗന്ധ വ്യാപ്തിയും തീവ്രതയും കൂടുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് പ്രക്ഷോഭം നടത്താൻ നാട്ടുകാർ തീരുമാനിച്ചത്. സംസ്കരണ പ്ലാന്റിന്റെ നടത്തിപ്പുകാരന്റെ രാഷ്ട്രീയ സ്വാധീനമാണ് രാഷ്ട്രീയ പാർട്ടികളെ ഈ വിഷയത്തിൽ ഇടപെടാൻ മടികാണിക്കുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഉടൻ തന്നെ പ്രതിഷേധം നടത്താനാണ് പ്രദേശവാസികളുടെ തീരുമാനം.