ഏഴ് വയസുകാരിയായ മകളെ രണ്ട് വര്‍ഷത്തോളം പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍; സംഭവം പാലക്കാട് അഗളിയില്‍
പാലക്കാട് അഗളിയില്‍ ഏഴ് വയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍. കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി ഇയാള്‍ ഏഴു വയസുകാരിയായ മകളെ പീഡിപ്പിച്ചെന്നാണ് കേസ്. അഗളി സ്വദേശി കാര്‍ത്തിക് (35) ആണ് അറസ്റ്റിലായത്. ഇയാള്‍ 2023 മുതല്‍ രാത്രി ഉറങ്ങുന്ന സമയത്ത് കുട്ടിയെ ഉപദ്രവിക്കുന്നതായാണ് പരാതി. (father sexually assault daughter in palakkad
ഇന്നലെയാണ് ഇയാളെ അഗളി പൊലീസ് അറസ്റ്റ് ചെയ്തത്. തനിക്ക് ശാരീരിക ബുദ്ധിമുട്ടുകളുണ്ടെന്ന് കുട്ടി അമ്മയോട് പറഞ്ഞതിനെ തുടര്‍ന്നാണ് കുട്ടിയെ കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. പരിശോധനയിലാണ് അച്ഛന് ലൈംഗികമായി ഉപദ്രവിച്ചെന്ന കാര്യം തെളിയുന്നത്. തുടര്‍ന്ന് ആശുപത്രി അധികൃതരാണ് വിവരം പൊലീസിനെ അറിയിച്ചത്. മുന്‍പും കുട്ടിയോട് പിതാവ് മോശമായി പെരുമാറിയിട്ടുണ്ടെന്നും അത് വിലക്കിയിരുന്നെന്നും കുട്ടിയുടെ അമ്മ പൊലീസിനോട് പറഞ്ഞു.