കാസര്‍കോട്ട് നിന്ന് കാണാതായ പതിനഞ്ചുകാരിയും യുവാവും മരിച്ച നിലയിൽ
കാസര്‍കോട്: പൈവളിഗയില്‍ മൂന്നാഴ്ച മുമ്പ് കാണാതായ പതിനഞ്ച് വയസുകാരിയും യുവാവും മരിച്ച നിലയില്‍. പ്രിയേഷ്- പ്രഭാവതി ദമ്പതികളുടെ മകള്‍ ശ്രുതി, ഓട്ടോ ഡ്രൈവർ പ്രദീപ് (42) എന്നിവരാണ് മരിച്ചത്. 26 ദിവസങ്ങള്‍ക്ക് ശേഷമാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. വീടിന് സമീപത്തെ ഗ്രൗണ്ടിനടുത്താണ് മൃതദേഹം കണ്ടെത്തിയത്.dead
ഫെബ്രുവരി 12 മുതലാണ് ശ്രുതിയെയും പ്രദേശവാസിയായ പ്രദീപിനെയും കാണാതായത്. ഇരുവരുടെയും മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് അന്വേഷിച്ചെങ്കിലും വിവരമൊന്നും ലഭിച്ചിരുന്നില്ല. മകളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് മാതാവ് ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി നൽകിയിരുന്നു. പൊലീസിന് ലഭിച്ച പരാതിയെ തുടര്‍ന്ന് നൂറോളം പേരുടെ മൊഴിയെടുത്തിരുന്നെങ്കിലും കാര്യമായ വിവരമൊന്നും ലഭിച്ചിരുന്നില്ല.
അന്വേഷണത്തിന്റെ ഭാഗമായി ഡോഗ് സ്ക്വാഡും ഡ്രോണും ഉപയോഗിച്ച് പ്രദേശത്ത് പരിശോധന നടത്തിയിരുന്നു. കാസര്‍കോട്-മംഗലൂരു റെയില്‍വെ സ്റ്റേഷനുകളിലെ സിസിടിവികളും ഇതിന്റെ ഭാഗമായി പരിശോധിച്ചെങ്കിലും തുമ്പൊന്നും ലഭിച്ചിരുന്നില്ല. തുടര്‍ന്ന് ഇന്ന് കുമ്പള പൊലീസിന്റെ നേതൃത്വത്തില്‍ നാട്ടുകാരുടെ സഹായത്തോടെ പ്രദേശത്ത് വ്യാപക നടത്തിയിരുന്നു. ഈ തിരച്ചിലിലാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.