കൊണ്ടോട്ടി സെൻറർ ജിദ്ദ ഇഫ്ത്താർ സംഗമം സംഘടിപ്പിച്ചു
ജിദ്ദ: ജിദ്ദയിലെ കൊണ്ടോട്ടിക്കാരുടെ കൂട്ടായ്മയായ കൊണ്ടോട്ടി സെൻറർ ജിദ്ദ ഇഫ്ത്താർ സംഗമം നടത്തി. കൂട്ടായ്മ അംഗങ്ങളും കുടുംബങ്ങളുമുൾപ്പടെ നിരവധി പേർ പങ്കെടുത്തു. കുടുംബബന്ധങ്ങളിലെ ശിഥിലീകരണവും രക്ഷിതാക്കളും കുട്ടികളും തമ്മിലുള്ള അടുപ്പം കുറയുന്നതും ലഹരിപോലെയുള്ള വിപത്തിലേക്ക് കുട്ടികൾ എത്തിപെടാൻ കാരണമാവുന്നത് ഗൗരവപൂർവ്വം രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്നും പരിപാടി ഉദ്ഘാടനം ചെയ്ത നജ്മുദ്ദീൻ ഹുദവി കൊണ്ടോട്ടി പറഞ്ഞു. സലീം മധുവായി അധ്യക്ഷത വഹിച്ചു.Jeddah
കബീർ കൊണ്ടോട്ടി, കെ.കെ. മുഹമ്മദ്, സത്താർ കണ്ണൂർ, സീതി കൊളക്കാടൻ, ചേനങ്ങാടൻ മുസ്സ, ചെമ്പൻ അബ്ബാസ്, ഹസ്സൻ കൊണ്ടോട്ടി എന്നിവർ സംസാരിച്ചു. കബീർ തുറക്കൽ ഖിറാഅത്ത് നടത്തി. റഹ്‌മത്ത് അലി എരഞ്ഞിക്കൽ സ്വാഗതവും റഫീഖ് മാങ്കായി നന്ദിയും പറഞ്ഞു.
ഗഫൂർ ചുണ്ടക്കാടൻ, എ.ടി.ബാവ തങ്ങൾ, റഷീദ് ചുള്ളിയൻ, ജംഷി കടവണ്ടി, അഷ്‌റഫ് കൊട്ടേൽസ്, കബീർ നീറാട്, മായിൻ കുട്ടി കുമ്മാളി, റഫീഖ് മധുവായി, പി.സി അബൂബക്കർ, നംഷീർ കൊണ്ടോട്ടി, അബദുറഹ്‌മാൻ നീറാട്, ഇർഷാദ് കളത്തിങ്ങൽ, ഹിദായത്തുള്ള, എ.ടി നസ്‌റു തങ്ങൾ, എ.ടി റഫീഖലി തങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.