മുനമ്പം കമ്മീഷൻ: ഹൈക്കോടതി വിധിയിൽ സർക്കാർ അപ്പീൽ നൽകും
തിരുവനന്തപുരം: മുനമ്പം ജുഡീഷ്യൽ കമ്മീഷൻ നിയമനം റദ്ദാക്കിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകുമെന്ന് നിയമമന്ത്രി പി.രാജീവ് .മുഖ്യമന്ത്രി പിണറായി വിജയന്‍ അഡ്വക്കറ്റ് ജനറലുമായി സംസാരിച്ചു. പൊതു താല്പര്യമുള്ള വിഷയമാണിതെന്നും കമ്മീഷനെ വെക്കാനുള്ള അധികാരത്തെ ഹൈക്കോടതി ചോദ്യം ചെയ്തിട്ടില്ലെന്നും മന്ത്രി പി.രാജീവ് പറഞ്ഞു.Munambam
ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ കമ്മീഷനാണ് ഹൈക്കോടതി റദ്ദാക്കിയത്.വഖഫ് സംരക്ഷണ വേദിയുടെ ഹരജിയിലാണ് നടപടി.വഖഫ് ട്രൈബ്യൂണലിന് മുന്നിലുള്ള വിഷയത്തില്‍ അന്വേഷണം നടത്താനാവില്ലെന്നും കൃത്യമായ വിശദീകരണം നല്‍കാന്‍ സര്‍ക്കാരിനായില്ലെന്നും കോടതി പറഞ്ഞു.
വഖഫ് ഭൂമിയെന്ന് കണ്ടെത്തിയ ഭൂമിയിൽ ജുഡീഷ്യല്‍ അന്വേഷണം നടത്താനാവില്ലെന്നും. വഖഫ് ബോര്‍ഡ് തീരുമാനമോ, വഖഫ് നിയമമോ സര്‍ക്കാര്‍ പരിഗണിച്ചില്ലെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് വിധിന്യായത്തിൽ വ്യക്തമാക്കി.അതേസമയം,സംഭവത്തില്‍ പ്രതികരിക്കേണ്ടത് സര്‍ക്കാറാണെന്നും അപ്പീൽ പോകണോ വേണ്ടയോ എന്ന് സർക്കാർ തീരുമാനിക്കുമെന്നും ജസ്റ്റിസ് സിഎൻ രാമചന്ദ്രൻ നായർ പ്രതികരിച്ചു. കമ്മീഷനെ നിയമിച്ചത് സർക്കാറാണ്.സർക്കാരാണ് കോടതിയിൽ ഇതിനെ ന്യായീകരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.