സ്വന്തം തട്ടകത്തിൽ തകർന്നടിഞ്ഞ് പഞ്ചാബ്; കൊൽക്കത്തയ്ക്ക് 112 റൺസ് വിജയലക്ഷ്യം

Punjab

മുല്ലാൻപൂർ: ഐപിഎല്ലിൽ സ്വന്തം തട്ടകത്തിൽ തകർന്നടിഞ്ഞ് പഞ്ചാബ് കിങ്‌സ്. ടോസ് നേടി ബാറ്റിങിനിറങ്ങിയ പഞ്ചാബ് 15.3 ഓവറിൽ 111 റൺസിന് ഓൾഔട്ടായി. ചണ്ഡീഗഡിലെ മുള്ളൻപൂർ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ കെകെആർ സ്പിൻ-പേസ് ആക്രമണത്തിനെതിരെ ഒരുഘട്ടത്തിൽ പോലും പിടിച്ചുനിൽക്കാൻ ആതിഥേയർക്കായില്ല. 15 പന്തിൽ 30 റൺസെടുത്ത പ്രബ്‌സിമ്രാൻ സിങാണ് ടോപ് സ്‌കോറർ. ക്യാപ്റ്റൻ ശ്രേയസ് അയ്യർ പൂജ്യത്തിന് മടങ്ങി. കൊൽക്കത്തക്കായി ഹർഷിത് റാണ മൂന്നും വരുൺ ചക്രവർത്തിയും സുനിൽ നരേയും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.Punjab

ആദ്യ ഓവറുകളിൽ പ്രിയാൻസ് ആര്യയും-പ്രബ്‌സിമ്രാനും ചേർന്ന് ആഞ്ഞടിച്ചതോടെ കൂറ്റൻ സ്‌കോറിലേക്കാണ് പഞ്ചാബ് നീങ്ങുന്നതെന്ന് തോന്നിപ്പിച്ചു. എന്നാൽ 4ാം ഓവറിൽ പ്രിയാൻഷ് ആര്യയെ(22) രമൺദീപ് സിങിന്റെ കൈകളിലെത്തിച്ച് ഹർഷിത് റാണ വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടു. പിന്നാലെ പഞ്ചാബ് മുൻനിര ബാറ്റർമാർ ഓരോന്നായി കൂടാരം കയറി. ആദ്യമായി പ്ലെയിങ് ഇലവനിലെത്തിയ ഓസീസ് താരം ജോഷ് ഇഗ്ലിസ്(2), നേഹൽ വധേര(10), ഗ്ലെൻ മാക്‌സ് വെൽ(7) എന്നിവർക്കൊന്നും കാര്യമായ സംഭവാന നൽകാനായില്ല. ഒരു മാറ്റവുമായിട്ടാണ് കൊൽക്കത്ത ഇറങ്ങിയത്. മൊയീൻ അലിക്ക് പകരം ആന്റിച്ച് നോർജെ പ്ലെയിങ് ഇലവനിലെത്തി

Leave a Reply

Your email address will not be published. Required fields are marked *