സൂക്ഷിച്ചില്ലെങ്കിൽ എടിഎം ഇടപാടുകൾ പണി തരും; മെയ് 1 മുതൽ പണം പിൻവലിക്കുന്നതിന് പുതിയ നിരക്ക്

ATM transactions will be suspended if not maintained; new rates for cash withdrawals from May 1

എടിഎം കൗണ്ടറുകൾ വഴിയുള്ള ഇടപാടുകളിൽ ഒരു കരുതലുണ്ടാകുന്നത് നല്ലതാണ്. മെയ് ഒന്ന് മുതൽ എടിഎം കൗണ്ടർ വഴി പണം പിൻവലിക്കുന്നതിന് നൽകേണ്ട നിരക്കുകളിൽ വർദ്ധനയുണ്ടാകും. റിസർവ് ബാങ്കാണ് എടിഎം ഇടപാടുകളി​ൽ നിരക്ക് വർദ്ധന പ്രഖ്യാപിച്ചത്.

പണം പിൻവലിക്കാനുള്ള സൗജന്യ ഇടപാടുകൾക്ക് പുറമെയുള്ള ഓരോ ട്രാൻസാക്ഷനും നിലവിൽ 21 രൂപയാണ് നൽകുന്നത്. എന്നാൽ ഒന്നാം തിയതി മുതൽ അത് 23 രൂപയാകും. അക്കൗണ്ടുള്ള ബാങ്കുകളുടെ എടിഎമ്മിൽ നിന്ന് അഞ്ച് തവണയും മറ്റ് ബാങ്കുകളുടെ എടിഎമ്മിൽ നിന്ന് മൂന്ന് തവണയും (മെട്രോ അല്ലാത്ത നഗരങ്ങളിൽ ഇത് അഞ്ച് തവണയും) പണം സൗജന്യമായി പിൻവലിക്കാം.

എടിഎം കൗണ്ടറുകളുടെ നടത്തിപ്പിനും സെക്യൂരിറ്റി സംവിധാനങ്ങൾ നടപ്പാക്കുന്നതിനും വലിയ ചിലവ് വരുന്നുണ്ടെന്ന ബാങ്കുകളുടെ അഭ്യർത്ഥന മാനിച്ചാണ് ആർബിഐ നിരക്ക് വർദ്ധനക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചത്.

പുതിയ പരിഷ്കാരം എടിഎം കൗണ്ടർ വഴി പണം പിൻവലിക്കുന്നവർക്ക് ചിലവ് വർദ്ധിപ്പിക്കാനിടയാക്കും. യുപിഐ പോലുള്ള ഡിജിറ്റൽ പണമിടപാടുകൾ ഉ​പയോഗിക്കുന്നത് വ്യാപകമാക്കുകയും എടിഎം കൗണ്ടറുകൾ വഴിയുള്ള ഇടപാടുകൾ ആവശ്യത്തിന് മാത്രം ഉപയോഗിക്കുന്ന രീതിയിലേക്ക് ​മാറുകയും വേണം. എടിഎം കൗണ്ടറിൽ നിന്ന് പണം പിൻവലിക്കുമ്പോൾ കൃത്യമായ ആസൂത്രണമില്ലെങ്കിൽ 500 രൂപ പിൻവലിച്ചതിന് 23 രൂപ ബാങ്കിന് നൽകേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *