ജനശ്രദ്ധ നേടുകയെന്നത് മാത്രമാണ് ഉദ്ദേശ്യം: കശ്മീരില്‍ ടുറിസ്റ്റുകളുടെ സുരക്ഷയാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി തള്ളി സുപ്രിംകോടതി

Court

ന്യൂഡല്‍ഹി: വേനലവധിക്കാലത്ത് കശ്മീരിലെത്തുന്ന ടൂറിസ്റ്റുകളുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാത്പര്യ ഹരജിയില്‍ രൂക്ഷ വിമര്‍ശനവുമായി സുപ്രിംകോടതി. ഇത്തരം ഹരജികള്‍ സമര്‍പ്പിക്കുന്നതിലെ ഉദ്ദേശ്യ ശുദ്ധിയെന്താണെന്നും ജനശ്രദ്ധ നേടാന്‍ മാത്രമുള്ള ശ്രമങ്ങളാണിതെന്നും കോടതി നിരീക്ഷിച്ചു.Court

ഹരജി സമര്‍പ്പിച്ചതിന്റെ ആവശ്യകതയെന്താണ്? വിഷയത്തിന്റെ ഗൗരവം നിങ്ങള്‍ക്ക് മനസ്സിലാവാഞ്ഞിട്ടാണോ അതോ പൊതുതാത്പര്യ ഹരജിയെന്ന പേരില്‍ പൊതുശ്രദ്ധ നേടുകയെന്നതു മാത്രമാണോ ഉദ്ദേശ്യമെന്നും ജസ്റ്റിസുമാരായ സൂര്യ കാന്ത്, എന്‍ കോടീശ്വര്‍ സിംഗ് എന്നിവരടങ്ങിയ ബെഞ്ച് ഹരജിക്കാര്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ വിശാല്‍ തിവാരിയോട് പറഞ്ഞു.

ഒന്നിനു പിറകേ ഒന്നായി പൊതുതാത്പര്യ ഹരജികള്‍ സമര്‍പ്പിക്കുന്നതിലാണ് ഹരജിക്കാരന്റെ ശ്രദ്ധ. പൊതുജനങ്ങള്‍ക്ക് പ്രത്യേക ഗുണങ്ങളൊന്നുമില്ലാത്ത ഇത്തരം ഹരജികളില്‍ നിന്നും ഹരജിക്കാരന്റെ താല്‍പര്യം വ്യക്തമാണെന്നും കോടതി വിമര്‍ശിച്ചു.

പഹല്‍ഗാം ഭീകരാക്രമണത്തില്‍ വിരമിച്ച സുപ്രിംകോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി തള്ളി ദിവസങ്ങള്‍ക്കു ശേഷമാണ് പുതിയ ഹരജി. പൊതുതാത്പര്യ ഹരജികള്‍ സമര്‍പ്പിക്കുമ്പോള്‍ ഉത്തരവാദിത്തം കാണിക്കേണ്ടതുണ്ട്. രാജ്യത്തോട് എല്ലാവര്‍ക്കും കടമകളുണ്ടെന്നും സേനകളുടെ മനോവീര്യം കെടുത്തുന്ന രീതിയില്‍ പെരുമാറരുതെന്നും കോടതി കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *