രാജ്യത്തെ സെൻസസ് 2027 മാർച്ചിൽ ആരംഭിക്കും

census

ന്യൂഡൽഹി: രാജ്യത്തെ സെൻസസ് നടപടികൾ 2027 മാർച്ച് ഒന്ന് മുതൽ ആരംഭിക്കും. ജാതി കണക്കെടുപ്പും ഇതിനൊപ്പം നടക്കും. രണ്ട് ഘട്ടമായാണ് സെൻസസ് നടക്കുക.census

മഞ്ഞുവീഴ്ചയുള്ള പ്രദേശങ്ങളിലെ വിവരശേഖരണം 2026 ഒക്ടോബർ ഒന്ന് മുതൽ ആരംഭിക്കും. ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ലഡാക്ക് തുടങ്ങിയ ഇടങ്ങൾ ആദ്യ ഘട്ടത്തിൽ വരും. 3 വർഷം കൊണ്ടാണ് സെൻസസ് പൂർത്തിയാക്കുക.

പത്തു വർഷം കൂടുമ്പോയാണ് രാജ്യത്ത് സെൻസസ് നടത്താറുള്ളത്. എന്നാൽ 2011നു ശേഷം ഇന്ത്യയിൽ സെൻസസ് നടന്നിട്ടില്ല. 2021ൽ നടക്കേണ്ടിയിരുന്ന കണക്കെടുപ്പ് കോവിഡ് കാരണം മാറ്റി വെക്കേണ്ടി വരികയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *