വിവാദം പുറത്തേക്കും; ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിയില്‍ വീണ്ടും ഭാരതാംബയുടെ ചിത്രം
തിരുവന്തപുരം: ഗവര്‍ണര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ വീണ്ടും ഭാരതാംബയുടെ ചിത്രം. തിരുവനന്തപുരം ആക്കുളം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്‌നോളജിയില്‍ വിജ്ഞാന്‍ ഭാരതി സംഘടിപ്പിക്കുന്ന പരിപാടിയിലാണ് വിവാദമായ ചിത്രം വീണ്ടും വെച്ചത്. ഗവര്‍ണര്‍ വരുന്നതിനു മുന്‍പേ ഫോട്ടോയില്‍ പുഷ്പാര്‍ച്ചന നടത്തി. വേദിയില്‍ വെച്ച ചിത്രത്തിലാണ് ഗവര്‍ണര്‍ പുഷ്പാര്‍ച്ചന നടത്തിയത്.picture
അതേസമയം, രാജ്ഭവനില്‍ കാവിക്കൊടിയുമായുള്ള ഭാരതാംബ ചിത്രം സ്ഥാപിച്ച സംഭവത്തില്‍ ഗവര്‍ണക്ക് എതിരെ രാഷ്ട്രപതിക്ക് പരാതി നല്‍കിയിരിക്കുകയാണ് സിപിഐ. പരാതിയില്‍ ഗവര്‍ണറെ തിരിച്ചു വിളിക്കണമെന്നാണ് സിപിഐയുടെ ആവശ്യം. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍ ആവര്‍ത്തിച്ച് അധികാരം ദുരുപയോഗം ചെയ്യുന്നതിനെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ ശക്തമായി അപലപിക്കുന്നുവെന്നും പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഗവര്‍ണറുടെ അധികാരം തുടര്‍ച്ചയായി ദുരുപയോഗം ചെയ്യപ്പെടുന്നതില്‍ ഗുരുതരമായ ആശങ്കയുണ്ടെന്നും പരാതിയില്‍ സന്തോഷ് കുമാര്‍ എം പി ചൂണ്ടിക്കാണിച്ചു.