കേരള സർവകലാശാല സെനറ്റ് ഹാളിലെ സംഘർഷം; രജിസ്ട്രാർക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി ഗവർണർ

Kerala

തിരുവനന്തപുരം: കേരള സർവകലാശാല സെനറ്റ് ഹാളിൽ ഭാരതാംബ വിവാദവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ രജിസ്ട്രാർക്കെതിരെ കടുത്ത നടപടിക്ക് നീക്കവുമായി ഗവർണർ. രജിസ്ട്രാർക്കെതിരെ നടപടിക്ക് വി.സിയോട് ശുപാർശ ചെയ്യും. വിഷത്തിൽ രാജ്ഭവൻ നിയമോപദേശം തേടി.Kerala

രജിസ്ട്രാർക്കെതിരെ സസ്‌പെൻഷൻ നടപടിയിലേക്ക് കടക്കാനാണ് വിസിയുടെ നീക്കം. ഗവർണറുടെ ശുപാർശ ഇന്ന് തന്നെ വിസിക്ക് നൽകും. കഴിഞ്ഞദിവസം വി.സി ഡോ.മോഹനൻ കുന്നുമ്മൽ രജിസ്ട്രാർക്കെതിരെ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

Leave a Reply

Your email address will not be published. Required fields are marked *