മാധ്യമം ഹെൽത്ത് കെയറിന് കുന്നക്കാവ് ഹിൽടോപ് പബ്ലിക് സ്കൂളിന്റെ കൈത്താങ്ങ്

മാധ്യമം ഹെൽത്ത് കെയർ പദ്ധതിയിലേക്ക് കൂടുതൽ തുക സമാഹരിച്ച കുന്നക്കാവ് ഹിൽടോപ് പബ്ലിക് സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും മാധ്യമത്തിന്റെ ഉപഹാരവുമായി സ്കൂൾ
അധികൃതർക്കൊപ്പം
കുന്നക്കാവ്: സമൂഹത്തിൽ മാരക രോഗങ്ങളാൽ കഷ്ടപ്പെടുന്നവർക്ക് സാന്ത്വനമേകാൻ ‘മാധ്യമം’ തുടക്കം കുറിച്ച മാധ്യമം ഹെൽത്ത് കെയർ പദ്ധതിയിലേക്ക് കുന്നക്കാവ് ഹിൽടോപ് പബ്ലിക് സ്കൂൾ വിദ്യാർഥികൾ സമാഹരിച്ച തുക കൈമാറി.
സ്കൂളിൽ നടന്ന വാർഷിക പരിപാടിയിൽ പ്രിൻസിപ്പൽ റാഫത് മുഹമ്മദ്, സ്കൂൾ ചെയർമാൻ പി. ഫൈസൽ അലി എന്നിവരിൽനിന്ന് മാധ്യമം മലപ്പുറം സർക്കുലേഷൻ മാനേജർ കെ.വി. അബ്ദുൽ ഗഫൂർ തുക ഏറ്റുവാങ്ങി. ഒന്നര ലക്ഷം രൂപയാണ് വിദ്യാർഥികൾ സമാഹരിച്ചത്.
കൂടുതൽ തുക സമാഹരിച്ച വിദ്യാർഥികളായ നഹ് വാൻ നശീത്ത്, ലിബ നൗഷാദ്, അമാൻ പാറക്കൽ, മെഹ്സാൻ എം. മുനീർ, ഹഫീദ് ഹംസ, ലബീബ സജീദ്, ഷഹീൻ, അഗ് നെയ് കെ. ദാസ്, ലെമിൻ നാസർ എന്നിവർക്കും സ്കൂൾ ഹെൽത്ത് കെയർ കോഓഡിനേറ്റർ ഹബീബ റസാഖ്, ബെസ്റ്റ് മെന്റർ പി. ഷാഹിന എന്നിവർക്കും മാധ്യമം ഉപഹാരം നൽകി ആദരിച്ചു.
സ്കൂൾ വൈസ് ചെയർമാൻ എം. അബ്ദുൽ കബീർ രിഫായി, കുന്നക്കാവ് മഹല്ല് ഖത്തീബ് സാജിദ് പറപ്പൂർ, വാർഡ് മെംബർ ടി. അസൈൻ, മുൻ മെംബർ സൽമ കുന്നക്കാവ്, പി.ടി.എ പ്രസിഡന്റ് ഡോ. സദഫ് ജഫ്രി, അക്കാദമിക് അഡ്വൈസറി കൗൺസിൽ ചെയർമാൻ പി.എ.എം. അബ്ദുൽ ഖാദർ, അഡ്വ. ടി.കെ. ശങ്കരൻ, മാനേജ്മെന്റ് കമ്മിറ്റി ജനറൽ സെക്രട്ടറി എൻ. ശംസുദ്ദീൻ, ട്രഷറർ ഡോ. കെ. മുഹമ്മദ് നിഷാദ്, മാനേജ്മെന്റ് അംഗങ്ങളായ വി. ഉസ്മാൻ, സമദ് കുന്നക്കാവ്, വി.ടി. അനസ്, കെ. മമ്മു, മാധ്യമം ഹെൽത്ത് കെയർ എക്സിക്യൂട്ടീവ് എം. അബ്ദുല്ല തുടങ്ങിയവർ സംബന്ധിച്ചു.
