സൗഹൃദം സ്ഥാപിച്ച് വാടകവീട്ടിലേക്ക് വിളിച്ചുവരുത്തി; ഹണി ട്രാപ്പ് കേസിൽ യുവതിയും ഭർത്താവിന്റെ സുഹൃത്തും അറസ്റ്റില്‍

പൊന്നാനി: ഹണി ട്രാപ്പ് കേസിൽ പൊന്നാനിയിൽ യുവതിയും യുവതിയുടെ ഭർത്താവിന്റെ സുഹൃത്തും അറസ്റ്റിലായി. പട്ടമാർ വളപ്പിൽ നസീമ (44), ഇവരുടെ ഭർത്താവിന്റെ സുഹൃത്ത് വളപ്പിൽ അലി എന്നയാളുമാണ് അറസ്റ്റിലായത്.
മൊബൈലിലൂടെ സൗഹൃദം സ്ഥാപിച്ച് യുവാവിനെ വാടക വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. സ്വകാര്യ ചിത്രങ്ങൾ പകർത്തിയ ശേഷം പിന്നീട് ഇവ കാണിച്ച് ഭീഷണിപ്പെടുത്തി. കൂടുതൽ പണം ആവശ്യപ്പെട്ടതോടെയാണ് വിവരം പൊലീസിൽ അറിയിച്ചത്.
പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നസീമയും അലിയും പിടിയിലായത്.
