എടവണ്ണയിൽ റോഡിലെ വെള്ളക്കെട്ടിൽ ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു.
എടവണ്ണയിൽ റോഡിലെ വെള്ളക്കെട്ടിൽ ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു.(The driver died after the auto overturned in a waterhole on the road in Edavanna.)|Auto driver died.ഓട്ടോറിക്ഷ ഡ്രൈവറായ വഴിക്കടവ് മണിമൂളി സ്വദേശി കാരേങ്ങൽ യൂനുസ് സലാം (മലബാർ യൂനുസ്- 50) ആണ് മരിച്ചത്. എടവണ്ണ- കൊയിലാണ്ടി സംസ്ഥാന പാതയിൽ വടശ്ശേരിയിലാണ് അപകടമുണ്ടായത്.പുലർച്ചെ ഒരു മണിയോടെയാണ് അപകടമുണ്ടായത്. കരിപ്പൂർ വിമാനത്താവളത്തിലേക്ക് യാത്രക്കാരനുമായി പോകുമ്പോഴായിരുന്നു അപകടം. യൂനുസ് ഓട്ടോയുടെ അടിയിൽ പെടുകയായിരുന്നു.
ഇവിടെ റോഡ് നവീകരിച്ചതിന് ശേഷം മഴ പെയ്താൽ വെള്ളക്കെട്ട് സ്ഥിരമാണ്. റോഡ് നിർമാണത്തിനിടെ തോട് അടച്ചതാണ് വെള്ളക്കെട്ടിന് കാരണമെന്ന് നാട്ടുകാർ പറഞ്ഞു.