പ്രായപൂർത്തിയാവാത്ത കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കോ​ഴി​ക്കോ​ട് ബീ​ച്ചി​ൽ ഉ​പേ​ക്ഷി​ച്ചു; രണ്ടുപേർ അറസ്റ്റിൽ



കോ​ഴി​ക്കോ​ട്: പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത കു​ട്ടി​യെ മ​യ​ക്കു​മ​രു​ന്ന് ന​ൽ​കി കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി​യ കേ​സി​ൽ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. പു​തു​പ്പാ​ടി ചീ​നി​പ്പ​റ​മ്പി​ൽ മു​ഹ​മ്മ​ദ് സാ​ലി​ഹ് (45), പു​തു​പ്പാ​ടി വ​രി​വി​ൻ​കാ​ല​യി​ൽ വി.​കെ. ഷ​ബീ​റ​ലി (41) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കേ​സി​ൽ കൂ​ട്ടു​പ്ര​തി​ക​ളാ​യ കാ​സ​ർ​കോ​ട് സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​ർ ഒ​ളി​വി​ലാ​ണ്.

ഇ​വ​ർ​ക്കാ​യു​ള്ള അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു. പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ വീ​ട്ടി​ൽ​നി​ന്ന് ര​ക്ഷി​താ​ക്ക​ളു​മാ​യി പി​ണ​ങ്ങി ഇ​റ​ങ്ങി​യ കു​ട്ടി​യാ​ണ് കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​യ​ത്. ഇ​ക്ക​ഴി​ഞ്ഞ 20ന് ​വീ​ട്ടി​ൽ​നി​ന്നി​റ​ങ്ങി​യ കു​ട്ടി 21ന് ​ബ​സ് മാ​ർ​ഗം കോ​ഴി​ക്കോ​ട് ബീ​ച്ചി​ൽ എ​ത്തി. ഇ​വി​ടെ​നി​ന്ന് പ്ര​തി​ക​ൾ കു​ട്ടി​യെ പ​രി​ച​യ​പ്പെ​ടു​ക​യും മ​യ​ക്കു​മ​രു​ന്ന് ന​ൽ​കി ജീ​പ്പി​ൽ പ​ന്തീ​രാ​ങ്കാ​വ് ഫ്ലാ​റ്റി​ൽ എ​ത്തി​ച്ച് പീ​ഡി​പ്പി​ക്കു​യു​മാ​യി​രു​ന്നു.

കാ​സ​ർ​കോ​ട് സ്വ​ദേ​ശി​ക​ളാ​ണ് കു​ട്ടി​യെ ബീ​ച്ചി​ൽ​നി​ന്ന് പ​ന്തീ​രാ​ങ്കാ​വി​ലെ​ത്തി​ച്ച​ത്. 22ന് 4000 ​രൂ​പ ന​ൽ​കി കു​ട്ടി​യെ കോ​ഴി​ക്കോ​ട് ബീ​ച്ചി​ൽ ഉ​പേ​ക്ഷി​ച്ചു. തു​ട​ർ​ന്ന് അ​ർ​ധ​ബോ​ധാ​വ​സ്ഥ​യി​ൽ കു​ട്ടി​യെ​ക്ക​ണ്ട സ​ഞ്ചാ​രി​ക​ൾ വ​നി​ത ഹെ​ൽ​പ് ലൈ​നി​ൽ വി​വ​രം അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​ത്. ടൗ​ൺ എ.​സി ടി.​കെ. അ​ഷ്റ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക​ളെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.