പെണ്‍കുട്ടിയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്ന് 16കാരന്‍ സംശയിച്ചു, തര്‍ക്കം ചെന്നെത്തിയത് അരുംകൊലയില്‍; ഞെട്ടിക്കുന്ന കണ്ടെത്തല്‍

16-year-old suspected that girl was having another affair, argument escalated to murder; shocking discovery

 

മലപ്പുറം കരുവാരക്കുണ്ടില്‍ 14 വയസുകാരിയുടെ ക്രൂര കൊലപാതകത്തിന് കാരണമായത് ആണ്‍ സുഹൃത്തിന്റെ സംശയമെന്ന് പൊലീസ്. പെണ്‍കുട്ടിയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് 16 വയസുകാരന്‍ സംശയിച്ചിരുന്നു. പെണ്‍കുട്ടിയോട് ഇക്കാര്യം പ്രതിയായ 16 വയസുകാരന്‍ ചോദിച്ചെങ്കിലും പെണ്‍കുട്ടി അങ്ങനെയൊന്നുമില്ല എന്ന് പറഞ്ഞൊഴിഞ്ഞു. എങ്കിലും ആണ്‍കുട്ടി വിടാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. തര്‍ക്കം പിന്നീട് കൊലയില്‍ കലാശിക്കുകയായിരുന്നെന്നാണ് പൊലീസ് കണ്ടെത്തല്‍. 16 വയസുകാരന്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്.

കഴുത്ത് ഞെരിച്ചാണ് കൊലപാതകം നടത്തിയത്. ബലാത്സംഗം നടന്നതായും പൊലീസ് അറിയിച്ചിരുന്നു. ആണ്‍കുട്ടിയുടെ സ്വഭാവദൂഷ്യത്തെക്കുറിച്ച് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് മുന്‍പ് തന്നെ ചില സംശയങ്ങളുണ്ടായിരുന്നെന്നും പൊലീസ് പറയുന്നു. പെണ്‍കുട്ടിയോടും ആണ്‍കുട്ടിയോടും ഇനി മേലില്‍ തമ്മില്‍ കാണരുതെന്ന് വീട്ടുകാര്‍ വിലക്കിയിരുന്നു.

 

പാണ്ടിക്കാട് തൊടികപ്പലം റെയില്‍വേ ട്രാക്കിന് സമീപമാണ് ഇന്നലെ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പാണ് പെണ്‍കുട്ടിയെ കാണാതായതായി പരാതി ഉയര്‍ന്നത്. പുള്ളിപ്പാടത്ത് കുറ്റിക്കാട്ടിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കൈകള്‍ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. സ്‌കൂള്‍ യൂണിഫോമിലായിരുന്നു കുട്ടിയുടെ മൃതദേഹം. സംഭവത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ 16 കാരനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലില്‍ 16 വയസുകാരന്‍ കുറ്റം സമ്മതിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *