സഞ്ജു ഇൻ വൈഭവ് ഔട്ട്; വിൻഡീസിനെതിരെയുള്ള ആദ്യ ടി20 യിൽ ബൗളിങ് തെരഞ്ഞെടുത്ത് ഇന്ത്യ

ലഖ്നൗ: വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടി20 മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ഫീൽഡിങ് തെരഞ്ഞെടുത്തു. ലഖ്നൗവിലെ ഏകാന സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ഇന്ത്യൻ ഇന്നിങ്സിന് സഞ്ജു സാംസണും അഭിഷേക് ശർമയും ചേർന്ന് തുടക്കമിടും. ഈ മത്സരത്തിലൂടെ നമൻ ധിർ ഇന്ത്യയ്ക്കായി ടി20 അരങ്ങേറ്റം കുറിക്കുന്നുണ്ട്. അതേസമയം, കൗമാര താരം വൈഭവ് സൂര്യവംശിയെ പ്ലേയിങ് ഇലവനിലേക്ക് പരിഗണിച്ചിട്ടില്ല.
ഇന്ത്യൻ പ്ലേയിങ് ഇലവൻ:
അഭിഷേക് ശർമ, സഞ്ജു സാംസൺ, ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ, തിലക് വർമ, ശിവം ദുബെ, നമൻ ധിർ, അക്ഷർ പട്ടേൽ, അർഷ്ദീപ് സിങ്, കുൽദീപ് യാദവ്, മായങ്ക് യാദവ്.
