അ​രി​ക്കാ​ഞ്ചി​റ​യി​ൽ വീ​ണ്ടും തെ​രു​വു​നാ​യ് ആ​ക്ര​മ​ണം; വീ​ട്ടു​മു​റ്റ​ത്ത് യു​വാ​വി​ന് ക​ടി​യേ​റ്റു

തി​രൂ​ർ: വെ​ട്ടം അ​രി​ക്കാ​ഞ്ചി​റ​യി​ൽ വീ​ണ്ടും തെ​രു​വു​നാ​യ, ആ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന് യു​വാ​വി​ന് ക​ടി​യേ​റ്റു. അ​രി​ക്കാ​ഞ്ചി​റ സ്വ​ദേ​ശി പാ​ല​പ്പ​റ​മ്പ​ത്ത് ബി​ജു​വി​നെ​യാ​ണ് (40) തെ​രു​വ് നാ​യ ക​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച​ത്. വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചോ​ടെ​യാ​ണ് സം​ഭ​വം. വീ​ട്ടു​മു​റ്റ​ത്ത് നി​ൽ​ക്കു​ക​യാ​യി​രു​ന്ന ബി​ജു​വി​ന്റെ കാ​ലി​ലാണ് ക​ടി​യേ​റ്റ​ത്. ബി​ജു​വി​നെ തി​രൂ​ർ ഗ​വ. ജി​ല്ല ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

അ​രി​ക്കാ​ഞ്ചി​റ​യി​ൽ ത​ന്നെ ബു​ധ​നാ​ഴ്ച വി​ദ്യാ​ർ​ഥി​ക്കു​ൾ​പ്പെ​ടെ മൂ​ന്നു​പേ​ർ​ക്ക് തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റി​രു​ന്നു. ബു​ധ​നാ​ഴ്ച രാ​വി​ലെ ഒ​മ്പ​തോ​ടെ​യാ​ണ് അ​രി​ക്കാ​ഞ്ചി​റ സ്വ​ദേ​ശി​നി ചെ​മ്പ​യി​ൽ ജ​മീ​ല (55), മ​ങ്ങാ​ട്ട​യി​ൽ ജം​ഷീ​റി​ന്റെ മ​ക​ൻ ഉ​വൈ​സ് (9) എ​ന്നി​വ​ർ​ക്ക് ക​ടി​യേ​റ്റി​രു​ന്ന​ത്. രാ​ത്രി ഒ​മ്പ​തോ​ടെ അ​ച്ച​നാ​ട്ടി​ൽ മു​സ്ത​ഫ​യെ​യും (57) തെ​രു​വു​നാ​യ് ആ​ക്ര​മി​ച്ചി​രു​ന്നു. ജ​മീ​ല കു​ട്ടി​ക​ളെ സ്കൂ​ൾ ബ​സി​ൽ ക​യ​റ്റാ​ൻ പോ​യി തി​രി​ച്ചു​വ​രു​ന്ന​തി​നി​ടെ​യും ഉ​വൈ​സ് സ​മീ​പ​ത്തെ ക​ട​യി​ൽ​പോ​യി തി​രി​ച്ചു​വ​രു​മ്പോ​ഴും മു​സ്ത​ഫ പ​ള്ളി​യി​ൽ​നി​ന്ന് വ​രു​മ്പോ​ഴാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. പ്ര​ദേ​ശ​ത്ത് തെ​രു​വു​നാ​യ് ആ​ക്ര​മ​ണം വ​ർ​ധി​ച്ച​തോ​ടെ ഭീ​തി​യി​ലാ​ണ് നാ​ട്ടു​കാ​ർ.