കൊല്ലക്കയിൽ ദേവകി അമ്മക്ക് പത്മശ്രീ



ന്യൂഡൽഹി: പരിസ്ഥിതി പ്രവർത്തക ആലപ്പുഴ സ്വദേശി കൊല്ലക്കയിൽ ദേവകി അമ്മക്ക് പത്മശ്രീ. ഇന്ത്യൻ നാരീശക്തി പുരസ്‌കാര ജേതാവ് കൂടിയായ ദേവകി അമ്മക്ക്, പാരിസ്ഥിതിക മേഖലക്ക് നൽകിയ സമഗ്ര സംഭാവനക്കാണ് ബഹുമതി. ‘അൺസങ് ഹീറോസ്’ വിഭാഗത്തിലാണ് പുരസ്കാരം പ്രഖ്യാപിച്ചത്.

ആലപ്പുഴ കാർത്തികപ്പള്ളി താലൂക്കിലെ മുതുകുളത്ത് വീടിന് സമീപം അഞ്ച് ഏക്കറിൽ ദേവകി അമ്മ ‌വനമുണ്ടാക്കിയിരുന്നു. ഇവിടെ 3000-ത്തിലധികം ഔഷധസസ്യങ്ങളും വൻമരങ്ങളുമാണ് പരിപാലിക്കപ്പെടുന്നത്.