BJP- യെ പുറത്താക്കി ഇന്ത്യയെ രക്ഷിക്കുക; പദയാത്ര സംഘടിപ്പിച്ച് സി.പി.ഐ

BJP- യെ പുറത്താക്കി ഇന്ത്യയെ രക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി സി.പി.ഐ നടത്തുന്ന ദേശീയ ക്യാമ്പയിൻ്റെ ഭാഗമായി സി.പി.ഐ മുതുവല്ലൂർ ലോക്കൽ കമ്മിറ്റി കാൽനട ജാഥ സംഘടിപ്പിച്ചു.(oust BJP and save India; CPI organized Padayatra)| CPI organized Padayatra.സി.പി.ഐ മലപ്പുറം ജില്ലാ അസി. സെക്രട്ടറി ഇരുമ്പൻ സൈതലവി മുണ്ടിലാക്കൽ വച്ച് ജാഥാ ക്യാപ്റ്റന് പതാക നൽകി ഉദ്ഘാടനം ചെയ്തു. ബാപ്പുട്ടി പരതക്കാട് അധ്യക്ഷത വഹിച്ചു. സി.പി.ഐ കൊണ്ടോട്ടി മണ്ഡലം കമ്മിറ്റി അംഗങ്ങൾ സി.പി.നിസാർ, മുന്നാസ് പാറക്കൽ, എ.ഐ.വൈ.എഫ് കൊണ്ടോട്ടി മണ്ഡലം കമ്മിറ്റി അംഗം ഷിഹാബ് മുണ്ടക്കുളം, എ.ഐ.ടി.യു.സി കൊണ്ടോട്ടി മണ്ഡലം ട്രഷറർ സുജിത്ത് മണ്ണാറക്കൽ, ബി.കെ.എം.യു കൊണ്ടോട്ടി മണ്ഡലം പ്രസിഡൻ്റ് കേശവൻ പറപ്പൂർ എന്നിവർ വിവിധ സ്വികരണ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു.ജാഥ ക്യാപ്റ്റൻ അസ്‌ലം ഷേർ ഖാൻ ജാഥ സ്വികരണത്തിന് നന്ദി പറഞ്ഞു കൊണ്ട് സംസാരിച്ചു. ജാഥാ വൈ. ക്യാപ്റ്റൻ ബീരാൻ കുട്ടി കാരി, ഡയറക്ടർ ബാപ്പുട്ടി പരതക്കാട്, സൈതലവി മുണ്ടക്കുളം, റഷീദ് ദേവർത്തൊടി, ചന്ദ്രൻ മുണ്ടിലാക്കൽ, യാസർ അറഫാത്ത്, വികാസ് മോൻ, അഷ്മർ ഷേർ ഖാൻ, നീലകണ്ഠൻ തുടങ്ങിയവർ ജാഥക്ക് നേതൃത്വം നൽകി. കനത്ത മഴയത്തും ജാഥ സ്വീകരണങ്ങൾ ഏറ്റ് വാങ്ങി മുണ്ടക്കുളത്ത് അവസാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *