രഞ്ജി ട്രോഫി സെമി: ജ​മ്മു-​ക​ശ്മീ​രി​ന് മു​ൻ​തൂ​ക്കം

പ​ശ്ചി​മ ബം​ഗാ​ളി​ന്റെ വി​ക്ക​റ്റ് വീ​ഴ്ത്തി​യ ജ​മ്മു-​ക​ശ്മീ​രി​ന്റെ ആ​ഖ്വി​ബ് ന​ബി സ​ഹ​താ​ര​ങ്ങ​ൾ​ക്കൊ​പ്പം ആ​ഹ്ലാ​ദ​ത്തി​ൽ

ക​ല്യാ​ണി (പ​ശ്ചി​മ ബം​ഗാ​ൾ): ര​ഞ്ജി ട്രോ​ഫി സെ​മി ഫൈ​ന​ലി​ൽ ഒ​ന്നാ​മി​ന്നി​ങ്സി​ലെ മു​ൻ​തൂ​ക്കം ക​ള​ഞ്ഞു​കു​ളി​ച്ച് പ​ശ്ചി​മ ബം​ഗാ​ൾ. ജ​മ്മു-​ക​ശ്മീ​രി​നെ ആ​ദ്യ ഇ​ന്നി​ങ്സി​ൽ 302 റ​ൺ​സി​ന് മ​ട​ക്കി 26 റ​ൺ​സി​ന്റെ ലീ​ഡ് സ്വ​ന്ത​മാ​ക്കി​യ ആ​തി​ഥേ​യ​ർ ര​ണ്ടാം​വ​ട്ടം വെ​റും 99 റ​ൺ​സി​ന് കൂ​ടാ​രം ക​യ​റി​യ​പ്പോ​ൾ സ​ന്ദ​ർ​ശ​ക​ർ വി​ജ​യ​പ്ര​തീ​ക്ഷ​യി​ലാ​യി. ഫൈ​ന​ലി​ലെ​ത്താ​ൻ 126 റ​ൺ​സ് ല​ക്ഷ്യ​വു​മാ​യി ഇ​റ​ങ്ങി​യ ക​ശ്മീ​ർ മൂ​ന്നാം​ദി​നം ക​ളി നി​ർ​ത്തു​മ്പോ​ൾ ര​ണ്ട് വി​ക്ക​റ്റി​ന് 43 റ​ൺ​സ് എ​ന്ന നി​ല​യി​ലാ​ണ്. എ​ട്ട് വി​ക്ക​റ്റ് കൈ​യി​ലി​രി​ക്കെ അ​വ​ർ​ക്കും ക​ലാ​ശ​പ്പോ​രി​നു​മി​ട​യി​ൽ 83 റ​ൺ​സാ​ണ് ദൂ​രം. ശു​ഭം പ​ൻ​ഡി​റും (23) വ​ൻ​ഷ​ജ് ശ​ർ​മ​യും (9) ആ​ണ് ക്രീ​സി​ൽ.

നേ​ര​ത്തേ നാ​ലു​വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി​യ പേ​സ​ർ​മാ​രാ​യ ആ​ഖ്വി​ബ് ന​ബി​യും സു​നി​ൽ​കു​മാ​റു​മാ​ണ് ബം​ഗാ​ളി​നെ ര​ണ്ട​ക്ക​ത്തി​ൽ ഒ​തു​ക്കി​യ​ത്. യു​ധ്‍വീ​ർ സി​ങ് ര​ണ്ട് വി​ക്ക​റ്റെ​ടു​ത്തു. 24 റ​ൺ​സെ​ടു​ത്ത ഷ​ഹ്ബാ​സ് അ​ഹ്മ​ദ് ആ​യി​രു​ന്നു ബം​ഗാ​ളി​ന്റെ ടോ​പ്സ്കോ​റ​ർ. ആ​ദ്യ​വ​ട്ടം സെ​ഞ്ച്വ​റി​യ​ടി​ച്ച സു​ധീ​പ് കു​മാ​ർ ഗ​റാ​മി പൂ​ജ്യ​ത്തി​നും നാ​യ​ക​ൻ അ​ഭി​മ​ന്യൂ ഈ​ശ്വ​ര​ൻ അ​ഞ്ച് റ​ൺ​സി​നും പു​റ​ത്താ​യി. ആ​ദ്യ ഇ​ന്നി​ങ്സി​ൽ ആ​ഖ്വി​ബ് അ​ഞ്ചും സു​നി​ൽ മൂ​ന്നും വി​ക്ക​റ്റ് വീ​ഴ്ത്തി​യി​രു​ന്നു.

അ​ഞ്ചി​ന് 198 റ​ൺ​സു​മാ​യി മൂ​ന്നാം ദി​നം ബാ​റ്റി​ങ് തു​ട​ങ്ങി​യ ക​ശ്മീ​രി​നെ 302 റ​ൺ​സി​ലൊ​തു​ക്കി ലീ​ഡ് നേ​ടാ​ൻ ബം​ഗാ​ളി​നെ സ​ഹാ​യി​ച്ച​ത് എ​ട്ട് വി​ക്ക​റ്റ് കൊ​യ്ത ഇ​ന്ത്യ​ൻ പേ​സ​ർ മു​ഹ​മ്മ​ദ് ഷ​മി​യു​ടെ ബൗ​ളി​ങ്ങാ​ണ്. ഒ​രു​ഘ​ട്ട​ത്തി​ൽ എ​ട്ടി​ന് 231ലേ​ക്ക് വീ​ണ ക​ശ്മീ​രി​നെ​തി​നെ ബം​ഗാ​ൾ മി​ക​ച്ച ലീ​ഡ് നേ​ടു​മെ​ന്ന് തോ​ന്നി​ച്ചെ​ങ്കി​ലും വാ​ല​റ്റ​ത്ത് ആ​ഖ്വി​ബ് ന​ബി​യും (42) യു​ധ്‍വീ​ർ സി​ങ്ങും (33) ചെ​റു​ത്തു​നി​ൽ​ക്കു​ക​യാ​യി​രു​ന്നു.

ഉത്തരാഖണ്ഡിന് തകർച്ച

ല​ഖ്നോ: ര​ഞ്ജി ട്രോ​ഫി​യി​ൽ ഫൈ​ന​ൽ പ്ര​തീ​ക്ഷ സ​ജീ​വ​മാ​ക്കി ക​ർ​ണാ​ട​ക. ആ​ദ്യ ഇ​ന്നി​ങ്സി​ൽ 736 റ​ൺ​സെ​ന്ന കൂ​റ്റ​ൻ സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ ക​ർ​ണാ​ട​ക മ​റു​പ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ഉ​ത്ത​രാ​ഖ​ണ്ഡി​ന്റെ അ​ഞ്ച് വി​ക്ക​റ്റു​ക​ൾ 149 റ​ൺ​സി​നി​ടെ വീ​ഴ്ത്തു​ക​യും ചെ​യ്തു. ര​ണ്ടു ദി​വ​സം ശേ​ഷി​ക്കെ ക​ർ​ണാ​ട​ക​ക്കൊ​പ്പ​മെ​ത്താ​ൻ ഉ​ത്ത​രാ​ഖ​ണ്ഡി​ന് 587 റ​ൺ​സ് കൂ​ടി വേ​ണം.

52 റ​ൺ​സു​മാ​യി ല​ക്ഷ്യ റാ​യ്ച​ന്ദാ​നി​യും 10 റ​ൺ​സോ​ടെ സൗ​ര​ഭ് റാ​വ​ത്തു​മാ​ണ് ക്രീ​സി​ൽ. ഭൂ​പ​ൻ ല​ൽ​വാ​നി (15), പ്ര​ശാ​ന്ത് ചോ​പ്ര (5), അ​വ്നീ​ഷ് സു​ധ (27), ക്യാ​പ്റ്റ​ൻ കു​നാ​ൽ ച​ന്ദേ​ല (12), ജ​ഗ​ദീ​ശ സു​ജി​ത് (21) എ​ന്നി​വ​രാ​ണ് പു​റ​ത്താ​യ​ത്. ക​ർ​ണാ​ട​ക​ക്കാ​യി വി​ദ്യാ​ധ​ർ പാ​ട്ടീ​ൽ ര​ണ്ട് വി​ക്ക​റ്റും പ്ര​സി​ദ്ധ് കൃ​ഷ്ണ, വി​ജ​യ​കു​മാ​ർ വൈ​ശാ​ഖ്, ​ശ്രേ​യ​സ്സ് ഗോ​പാ​ൽ എ​ന്നി​വ​ർ ഓ​​രോ വി​ക്ക​റ്റ് വീ​ത​വു​മെ​ടു​ത്തു.

നേ​ര​ത്തേ ആ​റി​ന് 689 എ​ന്ന നി​ല​യി​ൽ മൂ​ന്നാം ദി​നം ബാ​റ്റി​ങ് തു​ട​ർ​ന്ന ക​ർ​ണാ​ട​ക ഇ​ന്നി​ങ്സ് 736ന് ​അ​വ​സാ​നി​ച്ചു. ക​ഴി​ഞ്ഞ​ദി​വ​സം സെ​ഞ്ച്വ​റി​യ​ടി​ച്ചി​രു​ന്ന ര​വി​ച​ന്ദ്ര​ൻ സ്മാ​ര​ൻ 135നും ​വി​ദ്യാ​ധ​ർ പാ​ട്ടീ​ൽ 54നും ​പു​റ​ത്താ​യി. ഉ​ത്ത​രാ​ഖ​ണ്ഡി​നാ​യി ആ​ദി​ത്യ പാ​ട്ടീ​ൽ നാ​ലും മാ​യ​ങ്ക് മി​ശ്ര മൂ​ന്നും വി​ക്ക​റ്റെ​ടു​ത്തു.