മരുന്ന് നൽകാൻ ആളില്ല; താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പൂ​ര​ത്തി​ര​ക്ക്

വ​ണ്ടൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ മ​രു​ന്ന് വാ​ങ്ങാ​നെ​ത്തി​യ​വ​രു​ടെ തി​ര​ക്ക്

വ​ണ്ടൂ​ർ: ഒ​രി​ട​ത്ത് ആ​രോ​ഗ്യ​വ​കു​പ്പി​ന്റെ നേ​ട്ട​ങ്ങ​ൾ കാ​ട്ടി​യു​ള്ള പ​ര​സ്യം. തൊ​ട്ട​ടു​ത്താ​യി ഫാ​ർ​മ​സി​യി​ൽ മ​രു​ന്നി​നാ​യി രോ​ഗി​ക​ളു​ടെ പ്ര​തി​ഷേ​ധം. അ​തി​രാ​വി​ലെ എ​ത്തി ഡോ​ക്ട​റെ ക​ണ്ട് ഫാ​ർ​മ​സി​യി​ൽ എ​ത്തി​യ​വ​രാ​ണ് ജീ​വ​ന​ക്കാ​രു​ടെ കു​റ​വി​ൽ ദു​രി​ത​ത്തി​ലാ​യ​ത്. വ​ണ്ടൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ഫാ​ർ​മ​സി​യി​ൽ ചൊ​വ്വാ​ഴ്ച ഉ​ള്ള​ത് ഒ​രു ജീ​വ​ന​ക്കാ​രി മാ​ത്രം.

ഇ​തോ​ടെ നൂ​റു​ക​ണ​ക്കി​ന് രോ​ഗി​ക​ളാ​ണ് പ്ര​യാ​സ​ത്തി​ലാ​യ​ത്. വൈ​കീ​ട്ട് നാ​ല​ര​യോ​ടെ വ​ണ്ടൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ഫാ​ർ​മ​സി​യി​ൽ നി​ന്നു​ള്ള കാ​ഴ്ച​ക​ൾ ആ​ണി​ത്. പ​രി​ര​ക്ഷ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ട്ട ജീ​വി​ത​ശൈ​ലി രോ​ഗ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് രാ​വി​ലെ ത​ന്നെ എ​ത്തി ഡോ​ക്ട​റെ ക​ണ്ട​വ​രാ​ണ് അ​ധി​ക​വും.

ഇ​വ​ർ​ക്ക് ടോ​ക്ക​ൺ ന​ൽ​കി​യാ​ണ് മ​രു​ന്നു വി​ത​ര​ണം. എ​ന്നാ​ൽ, മ​രു​ന്നു​ന​ൽ​കാ​ൻ ഫാ​ർ​മ​സി​യി​ൽ ഉ​ള്ള​താ​ക​ട്ടെ ഒ​രു ജീ​വ​ന​ക്കാ​രി മാ​ത്രം. ഇ​താ​ണ് പ്ര​തി​ഷേ​ധ​ത്തി​ന് കാ​ര​ണം. ഇ​തേ​സ​മ​യം തൊ​ട്ട​ടു​ത്താ​യി ആ​രോ​ഗ്യ​വ​കു​പ്പി​ന്റെ നേ​ട്ട​ങ്ങ​ൾ ഒ​രു വ​ണ്ടി​യി​ൽ എ​ൽ.​ഇ.​ഡി സ്ക്രീ​നി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്നു​ണ്ട്. നി​ല​വി​ൽ എ​ട്ടു​പേ​രു​ണ്ട് ഫാ​ർ​മ​സി​യി​ൽ. ഒ​രാ​ൾ അ​വ​ധി​യി​ലാ​ണ്, മ​റ്റൊ​രാ​ൾ​ക്ക് ട്രെ​യി​നി​ങ്, അ​ങ്ങ​നെ പ​ല കാ​ര​ണ​ങ്ങ​ളാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്ക് ഒ​ടു​വി​ൽ ചൊ​വ്വാ​ഴ്ച എ​ത്തി​യ എ​ല്ലാ​വ​ർ​ക്കും ബു​ധ​നാ​ഴ്ച കൃ​ത്യ​മാ​യി മ​രു​ന്ന് ന​ൽ​കും എ​ന്ന് വി​ശ​ദീ​ക​ര​ണ​മാ​ണ് അ​ധി​കൃ​ത​ർ ന​ൽ​കി​യ​ത്.