റമദാനിലും ക്ഷേത്രത്തിൽ ആചാരവെടി മുഴക്കി മുഹമ്മദ് കുട്ടി

പ​റ​പ്പൂ​ർ കു​റു​മ്പ​ക്കാ​വ് ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ ആ​ചാ​ര​വെ​ടി മു​ഴ​ക്കു​ന്ന മു​ഹ​മ്മ​ദ് കു​ട്ടി

കോ​ട്ട​ക്ക​ൽ: പു​ണ്യ​മാ​സ​മാ​യ റ​മ​ദാ​ൻ കാ​ല​ത്ത് സാ​ഹോ​ദ​ര്യ പെ​രു​മ​യു​ടെ സ​ന്ദേ​ശം ന​ൽ​കു​ക​യാ​ണ് പ​റ​പ്പൂ​ർ കു​റു​മ്പ​ക്കാ​വ് ഭ​ഗ​വ​തി ക്ഷേ​ത്രം. വെ​ള്ളി​യാ​ഴ്ച താ​ല​പ്പൊ​ലി മ​ഹോ​ത്സ​വ​ത്തി​ന്റെ ഭാ​ഗ​മാ​യു​ള്ള ആ​ചാ​ര​വെ​ടി​ക​ൾ മു​ഴ​ക്കു​ന്ന​ത് ന​മ്പ്യാ​ട​ത്ത് കു​ടും​ബാം​ഗ​ങ്ങ​ളാ​ണ്. ക്ഷേ​ത്ര​ത്തി​ന്റെ കൈ​കാ​ര്യ​ക്കാ​രാ​യ കോ​ട്ട​ക്ക​ൽ കി​ഴ​ക്കേ കോ​വി​ല​ക​ത്തു​കാ​രാ​ണ് പ​തി​റ്റാ​ണ്ടു​ക​ൾ​ക്ക് മു​മ്പ് മ​ഞ്ചേ​രി​യി​ൽ​നി​ന്ന് ഇ​വ​രെ പ​റ​പ്പൂ​രി​ൽ കൊ​ണ്ടു​വ​രു​ന്ന​ത്. അ​ന്നു മു​ത​ൽ ഇ​ന്നു​വ​രെ ന​മ്പ്യാ​ട​ത്ത് ത​റ​വാ​ട്ടി​ലെ പൂ​ർ​വി​ക​ർ​ക്ക് ല​ഭി​ച്ച അ​വ​കാ​ശ​മാ​ണ് ക്ഷേ​ത്ര​ത്തി​ലെ ആ​ചാ​ര​വെ​ടി മു​ഴ​ക്കു​ക​യെ​ന്ന​ത്.

വെ​ടി​ക്കോ​പ്പു​ക​ളു​മാ​യി ആ​ദ്യ​മെ​ത്തി​യ​ത് മൊ​യ്തീ​ൻ ഗു​രു​ക്ക​ളാ​യി​രു​ന്നു. ശേ​ഷം കു​ഞ്ഞി കോ​മു​ക്കു​ട്ടി ഗു​രു​ക്ക​ൾ ഏ​റ്റെ​ടു​ത്തു. കു​ഞ്ഞി കോ​മു​ക്കു​ട്ടി ഗു​രു​ക്ക​ളു​ടെ മ​ര​ണ​ശേ​ഷം മ​ക​ൻ മു​ഹ​മ്മ​ദ് കു​ട്ടി​യാ​ണ് ആ​ചാ​രം തു​ട​ർ​ന്ന് പോ​രു​ന്ന​ത്. മ​ക്ക​ളാ​യ മു​ഹ​മ്മ​ദ് റി​സ്‍വാ​നും മു​ഹ​മ്മ​ദ് റി​നാ​നു​മാ​ണ് അ​ടു​ത്ത അ​വ​കാ​ശി​ക​ൾ.

ഉ​ത്സ​വ​ത്തി​ന്റെ വ​ര​വ​റി​യി​ച്ചു​ള്ള വെ​ടി മു​ഴ​ക്കു​ന്ന​ത് മു​ത​ൽ ക്ഷേ​ത്ര​ത്തി​ന്റെ ഓ​രോ ച​ട​ങ്ങു​ക​ളും ഈ ​കു​ടും​ബ​ത്തി​ന് ഹൃ​ദ്യ​മാ​ണ്. പ​ര​മ്പ​രാ​ഗ​ത​മാ​യി ല​ഭി​ച്ച അ​നു​ഷ്ഠാ​ന ച​ട​ങ്ങ് ഏ​റെ അ​ഭി​മാ​ന​ത്തോ​ടെ​യാ​ണ് ചെ​യ്യു​ന്ന​തെ​ന്ന് മു​ഹ​മ്മ​ദ് കു​ട്ടി പ​റ​ഞ്ഞു.

ക്ഷേ​ത്ര​ത്തി​ലെ 64 അ​വ​കാ​ശി​ക​ൾ​ക്കൊ​പ്പ​മാ​ണ് ഈ ​കു​ടും​ബ​ത്തി​ന്റേ​യും സ്ഥാ​ന​മെ​ന്ന​തും ഉ​ത്സ​വ​ത്തെ ഏ​റെ മ​ഹ​നീ​യ​മാ​ക്കു​ന്നു. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ നാ​ലി​ന് കാ​വു​ണ​ർ​ത്ത​ൽ ച​ട​ങ്ങി​ന് 12 ക​തി​ന​ക​ൾ​ക്ക് തീ ​കൊ​ളു​ത്തു​ന്ന​തോ​ടെ ആ​രം​ഭി​ക്കു​ന്ന ആ​ചാ​രം ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക് ഉ​ത്സ​വ​ത്തി​ന് സ​മാ​പ​നം കു​റി​ച്ചു​ള്ള അ​വ​സാ​ന​വെ​ടി മു​ഴ​ക്കി കു​ടും​ബം മ​ട​ങ്ങും.