ചുറ്റുമതിൽ ഉദ്ഘാടനവും പറവകൾക്ക് ദാഹജലമൊരുക്കലും

പുലാമന്തോൾ: ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ചുറ്റുമതിലും സ്റ്റുഡൻറ് പൊലീസ് കാഡറ്റുകളുടെ പറവകൾക്ക് ദാഹജലമൊരുക്കലും ഉദ്ഘാടനം ചെയ്തു. ചുറ്റുമതിൽ പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് നജ്മ തബ്ഷീറ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡൻറ് സുധ പൊട്ടിപ്പാറ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് മെംബർ ഫൗസിയ പെരുമ്പള്ളി, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ കെ.ടി. ഇസ്സുദ്ദീൻ, ബ്ലോക്ക് മെംബർമാരായ ഷാജി കട്ടുപ്പാറ, ബാവ ബഷീർ, വാർഡ് മെംബർമാരായ പ്രേമലത, ടി. സാവിത്രി, സി. രവീന്ദ്രനാഥ്, ഉമ്മുഹബീബ, അബ്ദുൽ കമാൽ, പി.ടി.എ പ്രസിഡൻറ് കെ. ശിഹാബുദ്ദീൻ, ബ്ലോക്ക് പ്രോഗ്രാം ഓഫിസർ എസ്. രാജേഷ് കുമാർ, പഞ്ചായത്ത് സെക്രട്ടറി ആർച്ച, അസി. എൻജിനീയർ ടി.പി. ഷബീർ മുഹമ്മദ്, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ എം. ഇബ്രാഹിംകുട്ടി, സ്റ്റാഫ് സെക്രട്ടറിമാരായ സി. നൗഷാദ് അലി, ടി.എൻ. ശ്രീജ തുടങ്ങിയവർ സംസാരിച്ചു. പ്രിൻസിപ്പൽ പി.ജി. സാഗരൻ സ്വാഗതവും ഹെഡ്മാസ്റ്റർ എം.വി. രാജൻ നന്ദിയും പറഞ്ഞു.
മരച്ചില്ലകളിൽ മൺചട്ടികളിലായി പറവകൾക്ക് ജീവജലം ഒരുക്കുന്നതിന്റെ ഉദ്ഘാടനം വിദ്യാലയത്തിലെ പൂർവ വിദ്യാർഥിയും തദ്ദേശ സ്വയംഭരണ വകുപ്പ് മുൻ അഡീഷനൽ ഡയറക്ടറുമായ പി.സി. ബാലഗോപാലൻ നിർവഹിച്ചു. എം.വി. രാജൻ അധ്യക്ഷത വഹിച്ചു. കമ്യൂണിറ്റി പൊലീസ് ഓഫിസർമാരായ വി. നാരായണൻ, പി. പ്രമീള എന്നിവർ നേതൃത്വം നൽകി.
