പൊങ്കാല ശേഷം മാലിന്യം നീക്കൽ; കൊമ്പ്​ കോർത്ത്​ കോർപറേഷനും സർക്കാറും


ആ​റ്റു​കാ​ൽ പൊ​ങ്കാ​ല ക​ഴി​ഞ്ഞ് നാ​ല് ദി​വ​സം പി​ന്നി​ട്ടി​ട്ടും മാ​ലി​ന്യം നീ​ക്കാ​ത്ത നി​ല​യി​ൽ.

ഗ​വ. സം​സ്കൃ​ത കോ​ള​ജി​ൽ നി​ന്നു​ള്ള ദൃ​ശ്യം

തി​രു​വ​ന​ന്ത​പു​രം: ആ​റ്റു​കാ​ൽ പൊ​ങ്കാ​ല ക​ഴി​ഞ്ഞ് നാ​ല്​​ ദി​വ​സം പി​ന്നി​ട്ടി​ട്ടും ന​ഗ​ര​ത്തി​ലെ മാ​ലി​ന്യം നീ​ക്കം ചെ​യ്യാ​ത്ത​തി​ൽ ന​ഗ​ര​സ​ഭ​യും സം​സ്ഥാ​ന സ​ർ​ക്കാ​റും ത​മ്മി​ൽ പോ​ര്. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷി​ച്ച്​ അ​ടി​യ​ന്തി​ര റി​പ്പോ​ർ​ട്ട്​ ന​ൽ​കാ​ൻ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി ആ​ർ.​ഡി.​ഒ​ക്ക്​ നി​ർ​ദേ​ശം ന​ൽ​കി. മാ​ലി​ന്യ​നീ​ക്കം കാ​ര്യ​ക്ഷ​മ​മാ​യി ന​ട​ന്നു​വെ​ന്ന്​ മേ​യ​ർ വി.​വി. രാ​ജേ​ഷ്​ അ​വ​കാ​ശ​പ്പെ​ട്ടു. മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ പൊ​ങ്കാ​ല ക​ഴി​ഞ്ഞ ഉ​ട​ൻ യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ന്ന ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​ത്ത​വ​ണ ത​ട​സ്സ​പ്പെ​ട്ട​ത് ന​ഗ​ര​സ​ഭ​യു​ടെ വീ​ഴ്ച​യാ​ണെ​ന്നാ​ണ്​ ആ​ക്ഷേം.

ക്ഷേ​ത്ര പ​രി​സ​ര​ത്തും ന​ഗ​ര​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലും പ്ലാ​സ്റ്റി​ക്, പേ​പ്പ​ർ മാ​ലി​ന്യ​ങ്ങ​ളും ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ളും കു​ന്നു​കൂ​ടി​ക്കി​ട​ക്കു​ന്നു. ഇ​ത് ആ​രോ​ഗ്യ​ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു​വെ​ന്ന്​ ചൂ​ണ്ടി​ക്കാ​ണി​ക്ക​പെ​ടു​ന്നു. മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ പൊ​ങ്കാ​ല​ക്ക്​ പി​ന്നാ​ലെ ന​ഗ​രം ശു​ചീ​ക​രി​ക്കു​ന്ന​ത്​ മാ​തൃ​ക​യാ​യി​രു​ന്നു. ഇ​ത്ത​വ​ണ ന​ഗ​ര​സി​രാ​കേ​ന്ദ്ര​മാ​യ സെ​ക്ര​ട്ട​റി​യേ​റ്റ്​ പ​രി​സ​രം, ത​മ്പാ​നൂ​ർ, കി​ഴ​ക്കേ​കോ​ട്ട തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ ശു​ചീ​ക​ര​ണം കാ​ര്യ​ക്ഷ​മ​മാ​യി ന​ട​ന്നു. കൂ​ടു​ത​ൽ പേ​ർ പൊ​ങ്കാ​ല​യി​ട്ട ആ​റ്റു​കാ​ൽ ക്ഷേ​ത്ര​വും പ​രി​സ​ര​ത്തും മ​റ്റ്​ ചി​ല​യി​ട​ങ്ങ​ളി​ലു​മാ​ണ്​ ശു​ചീ​ക​ര​ണം പാ​ളി​യ​ത്.

പ്ലാ​സ്റ്റി​ക് കു​പ്പി​ക​ളും ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ളും ചാ​ര​വും റോ​ഡ​രി​കു​ക​ളി​ൽ കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണ്. ​പൊ​ങ്കാ​ല​യി​ട്ട സ്ഥ​ല​ങ്ങ​ൾ​ക്ക്​ സ​മീ​പം പ​ല​യി​ട​ത്തും ഇ​വ കൂ​ട്ടി​യി​ട്ട നി​ല​യി​ലാ​ണ്. ശു​ചീ​ക​ര​ണം പ​രാ​ജ​യ​പ്പെ​ട്ടെ​ന്ന ആ​ക്ഷേ​പം വ​ന്ന​തോ​ടെ ചി​ല​യി​ട​ങ്ങ​ളി​ൽ മാ​ലി​ന്യം നീ​ക്കാ​ൻ ശ്ര​മം തു​ട​ങ്ങി​യെ​ങ്കി​ലും പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ ഇ​പ്പോ​ഴും മാ​ലി​ന്യ​ക്കൂ​മ്പാ​ര​മു​ണ്ട്.

പൊ​ങ്കാ​ല​ക്ക് ഉ​പ​യോ​ഗി​ച്ച ചു​ടു​ക​ട്ട​ക​ൾ ശേ​ഖ​രി​ച്ച് പാ​വ​പ്പെ​ട്ട​വ​ർ​ക്ക് വീ​ട് നി​ർ​മി​ച്ചു​ന​ൽ​കു​മെ​ന്ന്​ മേ​യ​ർ വി.​വി. രാ​ജേ​ഷ്​ പ​റ​ഞ്ഞി​രു​ന്നു. ക​ട്ട​ക​ൾ പ​ല​യി​ട​ത്തും കൂ​ടി​കി​ട​ക്കു​ക​യാ​ണ്.

ജ​ന​ല​ക്ഷ​ങ്ങ​ൾ എ​ത്തി​യ ഉ​ത്സ​വ​ശേ​ഷം ന​ഗ​രം എ​ത്ര​യും വേ​ഗം വൃ​ത്തി​യാ​ക്കേ​ണ്ട​ത് ആ​രോ​ഗ്യ സു​ര​ക്ഷ​ക്കും സു​ഗ​മ​മാ​യ ഗ​താ​ഗ​ത​ത്തി​നും അ​ത്യാ​വ​ശ്യ​മാ​ണെ​ന്നും ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ, ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ എ​വി​ടെ​യെ​ങ്കി​ലും വീ​ഴ്ച​യു​ണ്ടോ എ​ന്ന് നേ​രി​ട്ട് പ​രി​ശോ​ധി​ച്ച് അ​ടി​യ​ന്ത​ര റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ തി​രു​വ​ന​ന്ത​പു​രം ആ​ർ.​ഡി.​ഒ​യെ ചു​മ​ത​ല​പ്പെ​ടു​ത്തി​യെ​ന്നും മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി വാ​ർ​ത്താ​കു​റി​പ്പി​ൽ അ​റി​യി​ച്ചു. പൊ​ങ്കാ​ല​ക്ക്​ ശേ​ഷം ശു​ചീ​ക​ര​ണ കാ​ര്യ​ങ്ങ​ൾ ഭം​ഗി​യാ​യി ന​ട​ന്നു​വെ​ന്നാ​ണ്​​ മ​ന്ത്രി പ​റ​ഞ്ഞ​തെ​ന്ന്​ മേ​യ​ർ വി.​വി. രാ​ജേ​ഷ്​ ചൂ​ണ്ടി​കാ​ട്ടു​ന്നു.

അ​തി​ന്​ ശേ​ഷം അ​ദ്ദേ​ഹ​ത്തി​ന്‍റെ പാ​ർ​ട്ടി​യി​ൽ നി​ന്നു​ള്ള സ​മ്മ​ർ​ദ​മാ​ണ്​ ഇ​ങ്ങി​നെ​യൊ​ക്കെ പ​റ​യാ​ൻ പ്രേ​രി​പ്പി​ക്കു​ന്ന​തെ​ന്ന്​ രാ​ജേ​ഷ്​ ആ​രോ​പി​ച്ചു. 45 വ​ർ​ഷ​മാ​യി കൈ​യി​ലി​രു​ന്ന അ​ധി​കാ​രം ന​ഷ്ട​പെ​ട്ട​തി​ന്‍റെ പ്ര​ശ്ന​മു​ണ്ടാ​കാം. കോ​ർ​പ​റേ​ഷ​ൻ ഉ​ത്ത​ര​വാ​ദി​ത്തം ഭം​ഗി​യാ​യി നി​ർ​വ​ഹി​ച്ചി​ട്ടു​ണ്ടെ​ന്നും മേ​യ​ർ പ​റ​ഞ്ഞു.