‘മാധ്യമം’ വാർത്ത തുണയായി; ട്രോ​മോ കെ​യ​ർ പ്ര​വ​ർ​ത്ത​ക​ർ കീ​രനെ​ല്ലൂ​ർ ന്യൂ​ക​ട്ട് വൃ​ത്തി​യാ​ക്കി

പ​ര​പ്പ​ന​ങ്ങാ​ടി: ടൂ​റി​സം മാ​പ്പി​ൽ ഇ​ടം നേ​ടി​യ പാ​ല​ത്തി​ങ്ങ​ൽ കീ​ര​നെ​ല്ലൂ​ർ ന്യൂ​ക​ട്ടി​ൽ അ​ടി​ഞ്ഞു​കൂ​ടി​യ മാ​ലി​ന്യ​ങ്ങ​ൾ ന​ഗ​ര​സ​ഭ​യു​ടെ അ​ഭ്യ​ർ​ഥ​ന​യെ​ത്തു​ട​ർ​ന്ന് ട്രോ​മോ കെ​യ​ർ പ്ര​വ​ർ​ത്ത​ക​ർ വൃ​ത്തി​യാ​ക്കി. കീ​ര​നെ​ല്ലൂ​ർ ന്യ ​ക​ട്ട് ജ​ലാ​ശ​യം വൃ​ത്തി കേ​ടാ​യി കി​ട​ക്കു​ന്ന വാ​ർ​ത്ത ക​ഴി​ഞ്ഞ ദി​വ​സം മാ​ധ്യ​മം റി​പോ​ർ​ട്ട് ചെ​യ്ത​തി​നെ​ത്തു​ട​ർ​ന്ന് ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. ജ​ലാ​ശ​യം മ​ലി​ന​മാ​യി കി​ട​ക്കു​ന്ന​ത് നേ​രി​ൽ ബോ​ധ്യ​പ്പെ​ട്ട ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ ട്രോ​മോ കെ​യ​ർ സേ​വ​ക​രു​ടെ സ​ഹാ​യം തേ​ടു​ക​യാ​യി​രു​ന്നു. കീ​ര​ന​ല്ലൂ​ർ ന്യൂ ​ക​ട്ട് പാ​ല​ത്തി​ന​ടി​യി​ൽ ദീ​ർ​ഘ​കാ​ല​മാ​യി അ​ടി​ഞ്ഞു​കൂ​ടി​യ മാ​ലി​ന്യ​ങ്ങ​ളും മ​ര​ക്കൊ​മ്പു​ക​ളും മ​റ്റ് അ​വ​ശി​ഷ്ട​ങ്ങ​ളു​മാ​ണ് നീ​ക്കം ചെ​യ്യ​ൽ തു​ട​ങ്ങി​യ​ത്. പ​ര​പ്പ​ന​ങ്ങാ​ടി ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി​ക്കും ജ​ല​സേ​ച​ന വ​കു​പ്പി​നും ഇ​തു സം​ബ​ന്ധി​ച്ച് പൊ​തു പ്ര​വ​ർ​ത്ത​ക​രാ​യ അ​ബ്ദു​ൽ​റ​ഹീം പൂ​ക്ക​ത്ത്, ന​സ​റു​ദ്ദീ​ൻ ത​ങ്ങ​ൾ കൊ​ട്ട​ന്ത​ല എ​ന്നി​വ​ർ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ട്രോ​മാ കെ​യ​ർ വ​ള​ന്റി​യ​ർ​മാ​രാ​യ സ്റ്റാ​ർ മു​നീ​ർ, ഹാ​ഷിം, ബാ​വ തു​ട​ങ്ങി​യ​വ​ർ സേ​വ​ന ദൗ​ത്യ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി. അ​തേ​സ​മ​യം 2018 വ​രെ ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ൾ​ക്ക് പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ട​ങ്ങ​ൾ ഫ​ണ്ട് നീ​ക്കി​വെ​ക്കാ​റു​ണ്ടെ​ന്നും പ്ര​ള​യ​കാ​ലം മു​ത​ൽ ഇ​തൊ​രു സേ​വ​ന ഏ​ർ​പ്പാ​ടാ​ക്കി അ​ധി​കൃ​ത​ർ കാ​ണു​ക​യാ​ണെ​ന്നും ട്രോ​മാ​കെ​യ​ർ വ​ള​ന്റി​യ​ർ സ്റ്റാ​ർ മു​നീ​ർ ആ​രോ​പി​ച്ചു.