കാടിറങ്ങി നാട്ടിലേക്ക്; പെൺ കടുവയുടെ ‘മംഗള’ യാത്ര വൈകില്ല


തേ​ക്ക​ടി​യി​ലെ മം​ഗ​ള​യെ​ന്ന ക​ടു​വ അ​ന്നും ഇ​ന്നും

കു​മ​ളി: പെ​രി​യാ​ർ ക​ടു​വ സ​ങ്കേ​ത​ത്തി​ന്റെ ത​ണ​ലി​ൽ നി​ന്നും പൂ​ര ന​ഗ​രി​യാ​യ തൃ​ശൂ​രി​ലേ​ക്ക് ‘മം​ഗ​ള’​യെ​ന്ന ക​ടു​വ​യു​ടെ യാ​ത്ര വൈ​കാ​തെ ഉ​ണ്ടാ​കു​മെ​ന്ന് അ​ധി​കൃ​ത​ർ. ദേ​ശീ​യ ക​ടു​വ സം​ര​ക്ഷ​ണ അ​തോ​റി​റ്റി അ​ധി​കൃ​ത​ർ കാ​ടി​റ​ങ്ങാ​ൻ പ​ച്ച​ക്കൊ​ടി വീ​ശി​യ​തോ​ടെ​യാ​ണ് തേ​ക്ക​ടി​യി​ൽ നി​ന്നും തൃ​ശൂ​രി​ലേ​ക്ക് ക​ടു​വ​യെ മാ​റ്റാ​ൻ സം​സ്ഥാ​ന വ​നം വ​കു​പ്പ് മേ​ധാ​വി പ്ര​മോ​ദ്.​ജി. കൃ​ഷ്ണ​ൻ ശ​നി​യാ​ഴ്ച ഉ​ത്ത​ര​വി​ട്ട​ത്.

പെ​രി​യാ​ർ ക​ടു​വ സ​ങ്കേ​ത​ത്തി​ലെ മം​ഗ​ളാ​ദേ​വി മ​ല​യ​ടി​വാ​ര​ത്തി​ൽ നി​ന്നും 2020 ന​വം​മ്പ​ർ 23നാ​ണ് ര​ണ്ടു മാ​സം മാ​ത്രം പ്രാ​യ​മു​ള്ള പെ​ൺ​ക​ടു​വ​ക്കു​ഞ്ഞി​നെ വ​ന​പാ​ല​ക​ർ​ക്ക് ല​ഭി​ച്ച​ത്. അ​മ്മ​ക്ക​ടു​വ​ക്കാ​യു​ള്ള കാ​ത്തി​രി​പ്പ് വി​ഫ​ല​മാ​യ​തോ​ടെ കു​ഞ്ഞു ക​ടു​വ​യെ സം​ര​ക്ഷി​ക്കു​ക​യെ​ന്ന ഏ​റെ ശ്ര​മ​ക​ര​മാ​യ ജോ​ലി വ​ന​പാ​ല​ക​ർ ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. രാ​ജ്യ​ത്ത് ത​ന്നെ ആ​ദ്യ​മാ​യി ഒ​രു ക​ടു​വ സ​ങ്കേ​ത​ത്തി​നു​ള്ളി​ൽ 2.78 ഹെ​ക്ട​ർ പ്ര​ത്യേ​ക​മാ​യ സ്ഥ​ലം ‘മം​ഗ​ള’​യെ​ന്ന് പേ​രി​ട്ട കു​ഞ്ഞു ക​ടു​വ​ക്കു വേ​ണ്ടി ഒ​രു​ക്കി.

കു​ട്ട​ൻ, റോ​യി എ​ന്നി​വ​രാ​യി​രു​ന്ന മം​ഗ​ള​യു​ടെ പ​രി​പാ​ല​ക​ർ. പാ​ൽ കു​ടി​ക്കു​ന്ന പ്രാ​യം വി​ട്ട് മാം​സാ​ഹാ​ര​ത്തി​ലേ​ക്ക് എ​ത്തി​യ​തോ​ടെ ദി​വ​സ​വും 3 മു​ത​ൽ 5 കി​ലോ വ​രെ ഇ​റ​ച്ചി ഇ​വ​ർ ക​ടു​വ​ക്ക് എ​ത്തി​ച്ചു ന​ൽ​കി​യി​രു​ന്നു. ജ​ന്മ​നാ ക​ണ്ണി​നു​ണ്ടാ​യ വൈ​ക​ല്യ​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ വി​ദേ​ശ​ത്തു നി​ന്നും മ​രു​ന്ന് എ​ത്തി​ച്ച് വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ചി​കി​ത്സ​യും ന​ട​ത്തി.

ആ​രോ​ഗ്യ​വ​തി​യാ​യി പൂ​ർ​ണ വ​ള​ർ​ച്ച​യെ​ത്തു​ന്ന​തോ​ടെ പെ​രി​യാ​ർ വ​ന​മേ​ഖ​ല​യി​ൽ തു​റ​ന്നു വി​ടാ​നാ​യി​രു​ന്നു പ​ദ്ധ​തി. പ​ക്ഷെ, മ​നു​ഷ്യ​രു​മാ​യി ഇ​ട​പ​ഴ​കി​യ​തി​നാ​ൽ ക​ടു​വ മ​നു​ഷ്യ സാ​മീ​പ്യം തേ​ടി കാ​ടി​റ​ങ്ങാ​നു​ള്ള സാ​ധ്യ​ത​യും, ക​ണ്ണി​ന്റെ വൈ​ക​ല്യം ഇ​ര തേ​ടു​ന്ന​തി​ന് ത​ട​സ്സ​മാ​യേ​ക്കും എ​ന്ന​തു​മാ​ണ് മം​ഗ​ള​യെ തൃ​ശൂ​രി​ലെ പു​ത്തൂ​ർ മൃ​ഗ​ശാ​ല​യി​ലേ​ക്ക് മാ​റ്റാ​ൻ കാ​ര​ണം. മം​ഗ​ള​യെ മ​യ​ക്കി കൂ​ട്ടി​ലാ​ക്കി​യ ശേ​ഷം വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​രു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​യി​രി​ക്കും തേ​ക്ക​ടി​യി​ൽ നി​ന്നും തൃ​ശൂ​രി​ലേ​ക്ക് കൊ​ണ്ടു​പോ​വു​ക​യെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.