ചെറിയ പെരുന്നാൾ ആശംസകൾ നേർന്ന് മുഖ്യമന്ത്രി



തിരുവനന്തപുരം: വിശ്വാസികൾക്ക് ചെറിയ പെരുന്നാൾ ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ‘ത്യാഗത്തിന്റെയും സഹനത്തിന്റെയും മഹത് സന്ദേശം പകർന്നുനൽകിയ റംസാൻ മാസത്തിനു സമാപ്തിയാവുകയാണ്. വ്രതത്തിലൂടെ മനസുകളെ സ്ഫുടം ചെയ്യാനും പരസ്പര സ്നേഹവും സാഹോദര്യവും ഊട്ടിയുറപ്പിക്കാനുമാണ് ഈ നോമ്പുകാലവും നമ്മെ ഓർമ്മിപ്പിച്ചത്.

ലോകമെമ്പാടുമുള്ള വിശ്വാസികൾക്കൊപ്പം നമ്മുടെ നാടും ചെറിയ പെരുന്നാളിന്റെ ആഹ്ളാദത്തിലേക്ക് കടക്കുകയാണ്. അപരന്റെ ദുഃഖങ്ങളിൽ താങ്ങാകാനും, മൈത്രിയുടെയും സ്നേഹത്തിന്റെയും പ്രകാശം നാടാകെ പരത്താനും ഈ പെരുന്നാൾ ആഘോഷങ്ങൾക്ക് കഴിയട്ടെ. ഏവർക്കും ഹൃദയം നിറഞ്ഞ ചെറിയ പെരുന്നാൾ ആശംസകൾ’- അദ്ദേഹം അറിയിച്ചു.