കൊച്ചിയിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ച നിലയിൽ
കൊച്ചി കൊച്ചിയിൽ ഒരു കുടംബത്തിലെ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ട് സ്രതീകളും മൂന്ന് കുട്ടികളുമാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.വിളപ്പിൽശാല കാരോട് സ്വദേശികളായ അശ്വതി എസ്. നായർ, അമ്മ ശ്രീകുമാരി, ആൺമക്കളായ കീർത്തിവന്‍(14) കാർണിവന്(10) രണ്ട് വയസ്സുള്ള പെൺകുഞ്ഞ് എന്നിവരാണ് മരിച്ചത്.
വടുതലയിൽ വടകക്ക് തമസിക്കുകയായിരുന്നു ഇവർ. ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സക്കായി രണ്ട് മാസം മുമ്പാണ് ഇവർ എറണാകുളത്തേക്ക് താമസം മാറിയിത്. മൃതദേഹങ്ങൾക്ക് സമീപത്ത് നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയതയാണ് റിപ്പോർട്ട്.
