പ്രീമിയർ ഡീൽ; ഐ.​പി.​എ​ൽ ടീ​മു​ക​ളാ​യ ആർ.സി.ബിക്കും രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​നും ഉ​ട​മ​ മാറ്റം

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ കാ​യി​ക​രം​ഗ​ത്തെ ഉ​ന്ന​ത​ങ്ങ​ളി​ലെ​ത്തി​ക്കു​ന്ന ഡീ​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം അ​ര​ക്കി​ട്ടു​റ​പ്പി​ച്ച​ത്. ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗ് ടീ​മു​ക​ളാ​യ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു​വി​നെ​യും രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​നെ​യും റെ​ക്കോ​ഡ് തു​ക​ക്ക് പു​തി​യ ഉ​ട​മ​ക​ൾ സ്വ​ന്ത​മാ​ക്കി. കോം​പ​റ്റീ​ഷ​ൻ ക​മീ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ, ബി.​സി.​സി.​ഐ എ​ന്നി​വ​യു​ടെ ഉ​ൾ​പ്പെ​ടെ അ​നു​മ​തി​ക്കു​ശേ​ഷം വി​ൽ​പ​ന പ്രാ​ബ​ല്യ​ത്തി​ൽ​വ​രും. നി​ല​വി​ലെ ഉ​ട​മ​ക​ളാ​യ യു​നൈ​റ്റ​ഡ് സ്പി​രി​റ്റ്സ് ലി​മി​റ്റ​ഡ് (യു.​എ​സ്.​എ​ൽ) റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് സ്​​പോ​ർ​ട്സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​ലെ 100 ശ​ത​മാ​നം ഓ​ഹ​രി​യും 16,660 കോ​ടി രൂ​പ​ക്കാ​ണ് വി​റ്റ​ത്. വാ​ങ്ങി​യ​ത് ആ​ദി​ത്യ ബി​ർ​ള ഗ്രൂ​പ്, ടൈം​സ് ഓ​ഫ് ഇ​ന്ത്യ ഗ്രൂ​പ്, ലോ​ക​ത്ത് ഏ​റ്റ​വും പ്ര​മു​ഖ സ്​​പോ​ർ​ട്സ് നി​ക്ഷേ​പ​ക​രി​ലൊ​രാ​ളാ​യ ഡേ​വി​ഡ് ബ്ലി​സ​റി​​ന്റെ പ്രൈ​വ​റ്റ് നി​ക്ഷേ​പ​ക സ്ഥാ​പ​ന​മാ​യ ബോ​ൾ​ട്ട് വെ​ഞ്ചേ്വ​ഴ്സ്, ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ നി​ക്ഷേ​പ​ക സ്ഥാ​പ​ന​മാ​യ ബ്ലാ​ക് സ്റ്റോ​ൺ എ​ന്നി​വ​ര​ട​ങ്ങി​യ ക​ൺ​സോ​ർ​ട്യം. ആ​ർ.​സി.​ബി​യു​ടെ വി​മ​ൻ​സ് പ്രീ​മി​യ​ർ ലീ​ഗ് വ​നി​താ ടീം ​ഉ​ൾ​പ്പെ​ടെ​യാ​ണ് വി​ൽ​പ​ന.

2008ൽ ​മ​ദ്യ​വ്യ​വ​സാ​യി വി​ജ​യ് മ​ല്യ തു​ട​ക്ക​മി​ട്ട​താ​ണ് ആ​ർ.​സി.​ബി. പി​ന്നീ​ട് ഇ​ദ്ദേ​ഹ​ത്തി​​ന്റെ മ​ദ്യ​ക്ക​മ്പ​നി​യാ​യ യു.​എ​സ്.​എ​ല്ലി​നെ ബ്രി​ട്ടീ​ഷ് മ​ദ്യ​ക്ക​മ്പ​നി​യാ​യ ഡി​യാ​ജി​​യോ ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. അ​തേ​സ​മ​യം, ആ​ർ.​സി.​ബി​യു​ടെ വ​നി​താ പ്രീ​മി​യ​ർ ലീ​ഗ് ടീ​മി​നു​ള്ള 540 കോ​ടി രൂ​പ​യും വാ​ങ്ങു​ന്ന​വ​ർ ബി.​സി.​സി.​ഐ​ക്ക് ന​ൽ​കേ​ണ്ട അ​ഞ്ച് ശ​ത​മാ​നം ക​മീ​ഷ​നും ചേ​ർ​ത്താ​ൽ ഇ​ട​പാ​ട് തു​ക 18,776 കോ​ടി രൂ​പ​യാ​യി ഉ​യ​രും. ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ർ​ഷം ആ​ർ.​സി.​പി.​എ​ല്ലി​​ന്റെ മൊ​ത്തം വ​രു​മാ​നം 504 കോ​ടി രൂ​പ​യാ​ണ്. ആ​റ് മാ​സ​ത്തി​ന​കം ഡീ​ൽ പൂ​ർ​ത്തി​യാ​ക്കാ​നാ​കു​മെ​ന്നാ​ണ് യു.​എ​സ്.​എ​ൽ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

ഇ​ട​പാ​ട് പൂ​ർ​ത്തി​യാ​കു​​മ്പോ​ൾ ആ​ദി​ത്യ ബി​ർ​ള ഗ്രൂ​പ് ഡ​യ​റ​ക്ട​ർ ആ​ര്യ​മാ​ൻ വി​ക്രം ബി​ർ​ള ആ​ർ.​സി.​ബി​യു​ടെ ചെ​യ​ർ​മാ​നാ​കും. ടൈം​സ് ഓ​ഫ് ഇ​ന്ത്യ ഗ്രൂ​പ്പി​ലെ സ​ത്യ​ൻ ഗ​ജ്‍വാ​നി​യാ​യി​രി​ക്കും വൈ​സ് ചെ​യ​ർ​മാ​ൻ. അ​മേ​രി​ക്ക​ൻ വ്യ​വ​സാ​യി ക​ൽ സൊ​മാ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക​ൺ​സോ​ർ​ട്യ​മാ​ണ് 15,290 കോ​ടി രൂ​പ​ക്ക് എ​മേ​ർ​ജി​ങ് മീ​ഡി​യ ഗ്രൂ​പ് ഉ​ട​മ മ​നോ​ജ് ബ​ദ​ലെ​യി​ൽ​നി​ന്ന് രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​നെ വാ​ങ്ങി​യ​ത്. ഈ ​വി​ൽ​പ​ന പ്ര​ഖ്യാ​പി​ച്ച് മ​ണി​ക്കൂ​റു​ക​ൾ​ക്ക​ക​മാ​ണ് ആ​ർ.​സി.​ബി​യു​ടെ വി​ൽ​പ​ന​യും പ്ര​ഖ്യാ​പി​ച്ച​ത്. വാ​ൾ​മാ​ർ​ട്ട് കു​ടും​ബ​ത്തി​ലെ റോ​ബ് വാ​ൾ​ട്ട​ൺ, ഫോ​ർ​ഡ് മോ​​ട്ടോ​ർ ക​മ്പ​നി​യു​ടെ ഉ​ട​മ​ക​ളാ​യ ഹാം​പ് കു​ടും​ബം എ​ന്നി​വ​രാ​ണ് ക​ൺ​സോ​ർ​ട്യ​ത്തി​ലെ മ​റ്റ് അം​ഗ​ങ്ങ​ൾ. 2021 മു​ത​ൽ ക​ൽ സൊ​മാ​നി​ക്ക് ടീ​മി​ൽ ഓ​ഹ​രി പ​ങ്കാ​ളി​ത്ത​മു​ണ്ടാ​യി​രു​ന്നു.

ഭീ​മ​ൻ ലീ​ഗു​ക​ളോ​ട് മു​ട്ടാ​ൻ ഐ.​പി.​എ​ൽ

ര​ണ്ട് ടീ​മു​ക​ളു​ടെ മെ​ഗാ വി​ൽ​പ​ന​യി​ലൂ​ടെ ഐ.​പി.​എ​ൽ ഉ​യ​രു​ന്ന​ത് ആ​ഗോ​ള കാ​യി​ക ഭീ​മ​ന്മാ​രു​ടെ ഗ​ണ​ത്തി​​ലേ​ക്ക്. അ​മേ​രി​ക്ക​യി​ലെ നാ​ഷ​ന​ൽ ഫു​ട്ബാ​ൾ ലീ​ഗ് (എ​ൻ.​എ​ഫ്.​എ​ൽ), ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ്, അ​മേ​രി​ക്ക​യി​ലെ നാ​ഷ​ന​ൽ ബാ​സ്ക​റ്റ്ബാ​ൾ അ​സോ​സി​​യേ​ഷ​ൻ (എ​ൻ.​ബി.​എ) എ​ന്നി​വ​ക്കൊ​പ്പ​മാ​ണ് ഇ​നി ഐ.​പി.​എ​ല്ലി​​ന്റെ​യും സ്ഥാ​നം. ബി​ല്യ​ൺ ഡോ​ള​ർ ഫ്രാ​ഞ്ചൈ​സി ലീ​ഗ് എ​ന്ന ത​ല​ത്തി​ലേ​ക്ക് ഉ​യ​രു​ന്ന ഐ.​പി.​എ​ൽ ഭാ​വി​യി​ൽ മ​റ്റ് ലീ​ഗു​ക​ളെ മ​റി​ക​ട​ക്കാ​നു​ള്ള സാ​ധ്യ​ത​യു​മു​ണ്ട്. മൂ​ല്യം കൂ​ടു​മ്പോ​ൾ പ​ര​സ്യ വ​രു​മാ​ന​വും സം​പ്രേ​ഷ​ണ വ​രു​മാ​ന​വും വ​ർ​ധി​ക്കും. കൂ​ടു​ത​ൽ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ക്രി​ക്ക​റ്റ് എ​ത്തു​ന്ന​തും സാ​മ്പ​ത്തി​ക നേ​ട്ട​ത്തി​ന് വ​ഴി​വെ​ക്കും. വാ​ൾ​മാ​ർ​ട്ട്, ബ്ലാ​ക്സ്റ്റോ​ൺ തു​ട​ങ്ങി​യ വ​ൻ​കി​ട അ​മേ​രി​ക്ക​ൻ നി​ക്ഷേ​പ​ക​രു​ടെ വ​ര​വും ഐ.​പി.​എ​ല്ലി​ന് മൊ​ത്ത​ത്തി​ൽ ഗു​ണ​മാ​കും.

അ​ന്ന് രാ​ജ​സ്ഥാ​ൻ താ​രം ഇ​ന്ന് ആ​ർ.​സി.​ബി ഉ​ട​മ

ന്യൂ​ഡ​ൽ​ഹി: ആ​ർ.​സി.​ബി​യു​ടെ വി​ൽ​പ​ന വാ​ർ​ത്ത​ക്കൊ​പ്പം ശ്ര​ദ്ധ​നേ​ടി​യ പേ​രാ​ണ് ആ​ര്യ​മ​ൻ വി​ക്രം ബി​ർ​ള​യു​ടേ​ത്. ആ​ദി​ത്യ ബി​ർ​ള ഗ്രൂ​പ് ചെ​യ​ർ​മാ​ൻ കു​മാ​ർ മം​ഗ​ലം ബി​ർ​ള​യു​ടെ മ​ക​നാ​യ ഈ 28​കാ​ര​നാ​ണ് ഇ​നി ആ​ർ.​സി.​ബി​യു​ടെ ചെ​യ​ർ​മാ​നാ​വു​ക. പ്ര​ഫ​ഷ​ന​ൽ ക്രി​ക്ക​റ്റ​ർ കൂ​ടി​യാ​യ ആ​ര്യ​മ​ൻ നി​ല​വി​ൽ ആ​ദി​ത്യ ബി​ർ​ള മാ​നേ​ജ്മെ​ന്റ് കോ​ർ​പ​റേ​ഷ​ൻ ലി​മി​റ്റ​ഡ് ഡ​യ​റ​ക്ട​റു​മാ​ണ്. ആ​ഭ്യ​ന്ത​ര ക്രി​ക്ക​റ്റി​ൽ മ​ധ്യ​പ്ര​ദേ​ശി​നു വേ​ണ്ടി ക​ളി​ച്ചി​ട്ടു​ള്ള ആ​ര്യ​മ​ൻ ഒ​മ്പ​ത് ഫ​സ്റ്റ് ക്ലാ​സ് മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്നാ​യി ഒ​രു സെ​ഞ്ച്വ​റി​യും ഒ​രു അ​ർ​ധ​സെ​ഞ്ച്വ​റി​യും ഉ​ൾ​പ്പെ​ടെ 414 റ​ൺ​സ് നേ​ടി​യി​ട്ടു​ണ്ട്.

2017ൽ ​ഒ​ഡി​ഷ​ക്കെ​തി​രെ​യാ​യി​രു​ന്നു ഫ​സ്റ്റ് ക്ലാ​സ് അ​ര​ങ്ങേ​റ്റം. 2018ലെ ​ഐ.​പി.​എ​ൽ ലേ​ല​ത്തി​ൽ 30 ല​ക്ഷം രൂ​പ​ക്ക് രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ് ആ​ര്യ​മ​നെ ടീ​മി​ലെ​ടു​ത്തു. എ​ങ്കി​ലും ഐ.​പി.​എ​ല്ലി​ൽ ഒ​രു മ​ത്സ​രം പോ​ലും താ​രം ക​ളി​ച്ചി​ട്ടി​ല്ല. ചി​ല മ​ത്സ​ര​ങ്ങ​ളി​ൽ പ​ക​ര​ക്കാ​ര​നാ​യി ഫീ​ൽ​ഡി​ങ്ങി​ന് ഇ​റ​ങ്ങി​യി​രു​ന്നു. മാ​ന​സി​ക സ​മ്മ​ർ​ദ​ത്തെ​ത്തു​ട​ർ​ന്ന് 2020ൽ ​അ​ദ്ദേ​ഹം ക്രി​ക്ക​റ്റി​ൽ നി​ന്ന് ഇ​ട​വേ​ള​യെ​ടു​ത്തു. പി​ന്നീ​ട് ബി​സി​ന​സി​ലേ​ക്ക് തി​രി​യു​ക​യാ​യി​രു​ന്നു.

അ​ന്ന് എ​ട്ട്, ഇ​ന്ന് 10

2008ൽ ​ഐ.​പി.​എ​ൽ ആ​രം​ഭി​ക്കു​മ്പോ​ൾ എ​ട്ട് ടീ​മു​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ൽ ഏ​ഴ് ടീ​മു​ക​ളും ഇ​പ്പോ​ഴു​മു​ണ്ട്. ഒ​രു ടീ​മി​നെ പു​റ​ത്താ​ക്കി. മൂ​ന്ന് ടീ​മു​ക​ളെ പു​തു​താ​യി ഉ​ൾ​പ്പെ​ടു​ത്തി. ചെ​ന്നൈ സൂ​പ്പ​ർ കി​ങ്സ്, മും​ബൈ ഇ​ന്ത്യ​ൻ​സ്, കൊ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സ്, രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ്, റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു എ​ന്നീ ടീ​മു​ക​ളാ​ണ് ഇ​പ്പോ​ഴും അ​​തേ​പ​ടി തു​ട​രു​ന്ന​ത്. കി​ങ്സ് ഇ​ല​വ​ൻ പ​ഞ്ചാ​ബ്, പഞ്ചാബ് കി​ങ്സ് എ​ന്നും ഡെ​ൽ​ഹി ഡെ​യ​ർ​ഡെ​വി​ൾ​സ്, ഡ​ൽ​ഹി കാ​പി​റ്റ​ൽ​സ് എ​ന്നും പേ​രു​മാ​റ്റി.

സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ൽ അ​ക​പ്പെ​ട്ട് ക​ളി​ക്കാ​രു​ടെ ശ​മ്പ​ള​വും ബി.​സി.​സി.​ഐ​യു​ടെ ഫീ​സും കു​ടി​ശ്ശി​ക​യാ​ക്കി​യ ഡെ​ക്കാ​ൻ ചാ​ർ​​ജേ​ഴ്സി​നെ പു​റ​ത്താ​ക്കി. പ​ക​രം 2013ൽ ​സ​ൺ​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദ് എ​ന്ന പു​തി​യ ഫ്രാ​ഞ്ചൈ​സി രം​ഗ​ത്തെ​ത്തി. 2022ൽ ​ഗു​ജ​റാ​ത്ത് ടൈ​റ്റ​ൻ​സും ല​ഖ്നോ സൂ​പ്പ​ർ ജ​യ​ന്റ്സും ഐ.​പി.​എ​ല്ലി​ൽ എ​ത്തി. 2011ൽ ​കൊ​ച്ചി ട​സ്കേ​ഴ്സ് കേ​ര​ള വ​ന്നെ​ങ്കി​ലും ഒ​രു സീ​സ​ൺ മാ​ത്ര​മാ​ണ് നി​ല​നി​ന്ന​ത്. അ​​​തേ​വ​ർ​ഷം എ​ത്തി​യ പു​ണെ വാ​രി​യേ​ഴ്സ് 2013ലും ​ഐ.​പി.​എ​ല്ലി​ൽ​നി​ന്ന് പു​റ​ത്താ​യി.

മുമ്പും മണി കിലുക്കം

ക​ഴി​ഞ്ഞ വ​ർ​ഷം മാ​ർ​ച്ചി​ൽ ടോ​റ​ന്റ് ഗ്രൂ​പ് ഗു​ജ​റാ​ത്ത് ടൈ​റ്റ​ൻ​സി​​ന്റെ 67 ശ​ത​മാ​നം ഓ​ഹ​രി​ക​ൾ സി.​വി.​സി കാ​പി​റ്റ​ൽ പാ​ർ​ട്ണേ​ഴ്സി​ൽ​നി​ന്ന് ഏ​റ്റെ​ടു​ത്ത​ത് 5000 കോ​ടി രൂ​പ​ക്കാ​ണ്. ഇ​തോ​ടെ ടീ​മി​​ന്റെ മൊ​ത്തം മു​ല്യം 7522 കോ​ടി രൂ​പ​യാ​യി ഉ​യ​ർ​ന്നു. 2021ൽ 5625 ​കോ​ടി രൂ​പ​ക്കാ​ണ് സി.​വി.​സി കാ​പി​റ്റ​ൽ പാ​ർ​ട്ണേ​ഴ്സ് ഫ്രാ​ഞ്ചൈ​സി സ്വ​ന്ത​മാ​ക്കി​യ​ത്. 2021ൽ ​പു​തു​താ​യെ​ത്തി​യ മ​റ്റൊ​രു ടീ​മാ​യ ല​ക്നോ സൂ​പ്പ​ർ ജ​യ​ന്റ്സ് ഫ്രാ​ഞ്ചൈ​സി​യെ ആ​ർ.​പി-​സ​ഞ്ജീ​വ് ഗോ​യ​ങ്ക ഗ്രൂ​പ് സ്വ​ന്ത​മാ​ക്കി​യ​ത് 7090 കോ​ടി രൂ​പ​ക്കാ​ണ്.

രാ​ജ​സ്ഥാ​ൻ; 2008ൽ ​വി​ല കു​റ​ഞ്ഞ​വ​ർ, ഇ​ന്ന് വ​മ്പ​ന്മാ​ർ

2008ൽ ​ഐ.​പി.​എ​ല്ലി​ന് തു​ട​ക്ക​മി​ടു​മ്പോ​ൾ എ​ട്ട് ​ഫ്രാ​ഞ്ചൈ​സി​ക​ളി​ൽ ഏ​റ്റ​വും വി​ല കു​റ​ഞ്ഞ​ത് രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സാ​യി​രു​ന്നു. ഏ​ക​ദേ​ശം 260-320 കോ​ടി രൂ​പ​യാ​യി​രു​ന്നു അ​ന്ന് ടീ​മി​​ന്റെ വി​ല. 18 വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞ​പ്പോ​ൾ 24 മ​ട​ങ്ങ് വ​ർ​ധ​ന​യാ​ണ് ടീ​മി​​ന്റെ മൂ​ല്യ​ത്തി​ലു​ണ്ടാ​യ​ത്. 446-485 കോ​ടി രൂ​പ​യാ​യി​രു​ന്നു ആ​ർ.​സി.​ബി​യു​ടെ 2008ലെ ​വി​ല. ഇ​തി​ൽ​നി​ന്ന് 35 മ​ട​ങ്ങ് വ​ർ​ധ​ന​യാ​ണ് ഇ​പ്പോ​ൾ മൂ​ല്യ​ത്തി​ലു​ണ്ടാ​യി​രി​ക്കു​ന്ന​ത്.