കൗതുകമായി പിങ്ക് പോളിങ് കേന്ദ്രം

ചോക്കാട് പെടയന്താൾ പിങ്ക് പോളിങ് കേന്ദ്രത്തിൽ വോട്ട് ചെയ്ത് മടങ്ങുന്ന വീട്ടമ്മ
കാളികാവ്: തെരഞ്ഞെടുപ്പ് പ്രക്രിയയിൽ സ്ത്രീകളുടെ പങ്കാളിത്തം വർധിപ്പിക്കാനും സുരക്ഷിതവും സൗകര്യപ്രദവുമായ സാഹചര്യം ഒരുക്കാനുമായി രൂപീകരിച്ച പിങ്ക് പോളിങ് ബൂത്തുകൾ വോട്ടർമാർക്ക് കൗതുകമായി. ബൂത്തുകൾ പിങ്ക് നിറത്തിലുള്ള തുണികളും ബലൂണുകളും ഉപയോഗിച്ച് അലങ്കരിച്ചിരുന്നു. ആദിവാസി വോട്ടർമാർ കൂടുതലുള്ള
ചോക്കാട് പെടയന്താൾ 114. നമ്പർ ബൂത്തിലാണ് മേഖലയിൽ പിങ്ക് ബൂത്ത് കേന്ദ്രീകരിച്ചിരുന്നത്. കാളികാവ് പള്ളിശ്ശേരിയിലും ഒരു പിങ്ക് പോളിങ് കേന്ദ്രമുണ്ട്. ബൂത്തുകളിലെ പോളിങ് ഓഫിസർമാർ, സുരക്ഷ ഉദ്യോഗസ്ഥർ, മറ്റ് സന്നദ്ധ പ്രവർത്തകർ എന്നിവരെല്ലാം സ്ത്രീകളായിരുന്നു.
