പ​രി​ശീ​ല​ക​നാ​യി വെ​സ്റ്റ്‍വു​ഡെ​ത്തി​, ബ്ലാ​സ്റ്റേ​ഴ്സി​ന് ഇത് ഉ​യി​ർ​ത്തെ​ഴു​ന്നേ​ൽ​പ്

കോ​ഴി​ക്കോ​ട്: കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് ഫു​ട്ബാ​ൾ ക്ല​ബി​ന്റെ ച​രി​ത്ര​ത്തി​ലെ ഏ​റ്റും മോ​ശം സീ​സ​ണാ​വു​മാ​യി​രു​ന്നു 2025-26. ആ​ദ്യ​ത്തെ ഏ​ഴ് മ​ത്സ​ര​ങ്ങ​ള്‍ ക​ഴി​ഞ്ഞ​പ്പോ​ള്‍ അ​ക്കൗ​ണ്ടി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത് ആ​റ് തോ​ല്‍വി​യും ഒ​രു സ​മ​നി​ല​യും. ഈ​സ്റ്റ് ബം​ഗാ​ളി​നെ​തി​രെ കി​ട്ടി​യ ഒ​റ്റ പോ​യ​ന്റി​ൽ, മു​ഹ​മ്മ​ദ​ൻ​സ് എ​സ്.​സി​യെ മാ​ത്രം പി​റ​കി​ൽ​നി​ർ​ത്തി 13ംസ്ഥാ​നം മ​റ്റാ​ർ​ക്കും വി​ട്ടു​കൊ​ടു​ക്കാ​തെ കൈ​വ​ശം വെ​ച്ചു​പോ​ന്നു ബ്ലാ​സ്റ്റേ​ഴ്സ്. ആ​രാ​ധ​ക​ക്കൂ​ട്ട​മാ​യ ‘മ​ഞ്ഞ​പ്പ​ട’​യും കൈ​വി​ട്ട​തോ​ടെ സ്വ​ന്തം ത​ട്ട​ക​മാ​യ ക​ലൂ​ർ സ്റ്റേ​ഡി​യ​ത്തി​ലും ആ​ളൊ​ഴി​ഞ്ഞ ഗാ​ല​റി​ക​ളാ​യി​രു​ന്നു എ​ല്ലാ​ത്തി​നും സാ​ക്ഷി. പ​ക്ഷേ, അ​വ​സാ​ന​ത്തെ മൂ​ന്ന് മ​ത്സ​ര​ങ്ങ​ൾ ക​ണ്ട​പ്പോ​ൾ ‘ബ്ലാ​സ്റ്റേ​ഴ്സി​നി​തെ​ന്തു​പ​റ്റി?’ എ​ന്ന് ചോ​ദി​ച്ചു​തു​ട​ങ്ങി​യി​ട്ടു​ണ്ട് ആ​രാ​ധ​ക​ർ. ക​രു​ത്ത​രാ​യ ബം​ഗ​ളൂ​രു എ​ഫ്.​സി​യെ അ​വ​രു​ടെ മൈ​താ​ന​ത്ത് 2-1ന് ​തോ​ൽ​പി​ച്ച ബ്ലാ​സ്റ്റേ​ഴ്സ് ക​ഴി​ഞ്ഞ ദി​വ​സം ജാം​ഷ​ഡ്പു​ർ എ​ഫ്.​സി​യെ 2-0ത്തി​ന് ത​ക​ർ​ത്ത് സീ​സ​ണി​ലെ ആ​ദ്യ ഹോം ​വി​ജ​യ​വും നേ​ടി. ഇ​ട​ക്ക് നോ​ർ​ത്ത് ഈ​സ്റ്റ് യു​നൈ​റ്റ​ഡി​നെ​തി​രെ ജ​യ​ത്തി​ന​രി​കി​ലൊ​രു സ​മ​നി​ല​യും.

ഡേ​വി​ഡ് ക​റ്റാ​ല​ക്ക് പ​ക​രം ആ​ഷ്‌​ലി വെ​സ്റ്റ്‍വു​ഡ് പ​രി​ശീ​ല​ക​നാ​യെ​ത്തി​യ​തോ​ടെ​യാ​ണ് ബ്ലാ​സ്റ്റേ​ഴ്സി​ൽ ഈ ​മാ​റ്റ​മു​ണ്ടാ​യി​രി​ക്കു​ന്ന​തെ​ന്ന് വ്യ​ക്ത​മാ​യി​പ്പ​റ​യാം. ഈ ​സീ​സ​ൺ മു​ത​ൽ ഐ.​എ​സ്.​എ​ല്ലി​ൽ ത​രം​താ​ഴ്ത്ത​ൽ ഉ​ണ്ട്. അ​ത് ഏ​റ​ക്കു​റെ ഉ​റ​പ്പി​ച്ചി​രി​ക്കെ​യാ​ണ് ബ്ലാ​സ്റ്റേ​ഴ്സി​ന്റെ അ​ത്ഭു​ത​ക​ര​മാ​യ തി​രി​ച്ചു​വ​ര​വ്. പ​ന്ത് കൂ​ടു​ത​ല്‍ സ​മ​യം കാ​ൽ​ക്ക​ൽ​വെ​ച്ചു​ള്ള ക​റ്റാ​ല​യു​ടെ സ്പാ​നി​ഷ് ത​ന്ത്ര​മ​ല്ല വേ​ഗ​മേ​റി​യ ഫു​ട്‌​ബാ​ളാ​ണ് ഇം​ഗ്ലീ​ഷ് കോ​ച്ചാ​യ വെ​സ്റ്റ്‍വു​ഡി​ന്റെ രീ​തി. പ​ന്ത് ല​ഭി​ച്ചാ​ലു​ട​ന്‍ അ​റ്റാ​ക്ക് ചെ​യ്യു​ന്ന​താ​ണ് ത​ന്ത്രം. മൈ​ന​സ് പാ​സ് ഒ​ഴി​വാ​ക്കി, പ​ന്ത് ല​ഭി​ക്കു​മ്പോ​ള്‍ത​ന്നെ എ​തി​ര്‍ ബോ​ക്‌​സ് ല​ക്ഷ്യ​മി​ട്ട് കു​തി​ക്കും. പ്ര​തി​രോ​ധ​ത്തി​ലും മ​ധ്യ​നി​ര​യി​ലു​മാ​യി ത​ള​ച്ചി​ടാ​തെ, ആ​ദ്യ മി​നി​റ്റു മു​ത​ല്‍ ആ​ക്ര​മ​ണം​ത​ന്നെ.

4-2-3-1, 4-3-3 ശൈ​ലി​ക്കാ​ര​നാ​യി​രു​ന്നു ക​റ്റാ​ല. ഡി​ഫ​ന്‍സി​ല്‍നി​ന്ന് മു​ന്നി​ലേ​ക്ക് ക​യ​റ്റി, അ​റ്റാ​ക്ക് ചെ​യ്യും. എ​ന്നാ​ല്‍, കൗ​ണ്ട​റി​ല്‍ ബ്ലാ​സ്റ്റേ​ഴ്‌​സി​ന് ഒ​ന്നും ചെ​യ്യാ​ൻ പ​റ്റാ​താ​യി. അ​ഡ്രി​യാ​ൻ ലൂ​ണ​യും നോ​ഹ സ​ദോ​യി​യു​മെ​ല്ലാ​മൊ​ഴി​ഞ്ഞ ടീ​മാ​ണി​ത്. കെ​വി​ന്‍ യോ​ക്കും ഫ്രെ​ഡ്ഡി​യും ഫ്രാ​ഞ്ചു​വും ബെ​നാ​രി​ഫു​മൊ​ക്കെ വെ​സ്റ്റ്‍വു​ഡി​ന്റെ പ​ക്ക​ലു​ണ്ട്. അ​വ​രെ വെ​ച്ച് അ​ദ്ദേ​ഹം റി​സ​ൽ​ട്ടു​ണ്ടാ​ക്കി​ത്തു​ട​ങ്ങി. എ​ട്ട് പോ​യ​ന്റു​മാ​യി 11ാം സ്ഥാ​ന​ത്തേ​ക്ക് ക​യ​റി‍യി​ട്ടു​ണ്ട്. ഇ​നി​യും മു​ന്നേ​റു​മെ​ന്നും താ​മ​സി​യാ​തെ ആ​രാ​ധ​ക​ക്കൂ​ട്ടം ഗാ​ല​റി നി​റ​ക്കു​മെ​ന്നും പ്ര​ത്യാ​ശി​ക്കാം.