അന്താരാഷ്ട്ര നേട്ടങ്ങൾ കൈവരിച്ച താരങ്ങൾക്ക് കേരളത്തിന്‍റെ പാരിതോഷികം

തി​രു​വ​ന​ന്ത​പു​രം: കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിം​സ്​ ഉ​ൾ​പ്പെ​ടെ അ​ന്താ​രാ​ഷ്ട്ര മ​ത്സ​ര​ങ്ങ​ളി​ൽ മെ​ഡ​ല്‍നേ​ടി​യ മ​ല​യാ​ളി കാ​യി​ക താ​ര​ങ്ങ​ള്‍ക്ക് കേ​ര​ള​ത്തി​ന്‍റെ അം​ഗീ​കാ​ര​മാ​യു​ള്ള പാ​രി​തോ​ഷി​കം ന​ൽ​കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചു. ലോ​ങ്ജം​പി​ൽ വെ​ള്ളി മെ​ഡ​ല്‍ നേ​ടി​യ ശ്രീ​ശ​ങ്ക​ര്‍ മു​ര​ളി​ക്കും പാ​ര അ​ത്​​ല​റ്റി​ക്സി​ൽ പു​രു​ഷ​ന്മാ​രു​ടെ 100 മീ​റ്റ​റി​ൽ വെ​ള്ളി നേ​ടി​യ മു​ഹ​മ്മ​ദ്‌ ബാ​സി​ലി​നും 20 ല​ക്ഷം രൂ​പ വീ​തം പാ​രി​തോ​ഷി​കം ന​ല്‍കാ​ന്‍ മ​ന്ത്രി​സ​ഭ യോ​ഗം തീ​രു​മാ​നി​ച്ചു. 12 വ​യ​സ്സി​ൽ താ​ഴെ​യു​ള്ള​വ​രു​ടെ ലോ​ക ചെ​സ്​ ചാ​മ്പ്യ​ന്‍ഷി​പ്പ്​ ജേ​താ​വാ​യ ദി​വി ബി​ജേ​ഷി​നും അ​ണ്ട​ർ 23 ഏ​ഷ്യ​ൻ ഗെ​യിം​സ് മി​ക്സ​ഡ് റി​ലേ​യി​ൽ സ്വ​ർ​ണം നേ​ടി​യ ഇ​ന്ത്യ​ൻ ടീ​മി​ൽ അം​ഗ​മാ​യി​രു​ന്ന സാ​ന്ദ്ര​മോ​ൾ സാ​ബു​വി​നും 20 ല​ക്ഷം രൂ​പ വീ​തം സ​മ്മാ​നി​ക്കു​മെ​ന്ന് കാ​യി​ക​മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ് അ​റി​യി​ച്ചു.

കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിം​സി​ൽ നീ​ന്ത​ലി​ൽ ഫൈ​ന​ലി​സ്റ്റാ​യ സാ​ജ​ൻ പ്ര​കാ​ശ്, 4×400 മീ​റ്റ​ർ മി​ക്സ​ഡ് റി​ലേ​യി​ൽ ഫൈ​ന​ലി​സ്റ്റാ​യ അ​ൻ​സ ബാ​ബു എ​ന്നി​വ​ർ​ക്ക് അ​ഞ്ച്​ ല​ക്ഷം രൂ​പ വീ​ത​വും ശ്രീ​ശ​ങ്ക​ർ മു​ര​ളി​യു​ടെ​യും മു​ഹ​മ്മ​ദ് ബാ​സി​ലി​ന്‍റെ​യും പ​രി​ശീ​ല​ക​ർ​ക്ക് ര​ണ്ട്​ ല​ക്ഷം രൂ​പ വീ​ത​വും പാ​രി​തോ​ഷി​കം ന​ൽ​കു​മെ​ന്ന്​ അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. പ​ത്ത്​ ല​ക്ഷം രൂ​പ​യാ​ണ് 2022 കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിം​സി​ൽ വെ​ള്ളി നേ​ടി​യ മ​ല​യാ​ളി താ​രം ശ്രീ​ശ​ങ്ക​റി​ന്​ ന​ൽ​കി​യ​ത്. കോ​മ​ൺ​വെ​ൽ​ത്ത് ഫൈ​ന​ലി​ൽ എ​ത്തി​യ​വ​ർ​ക്കും നി​ല​വി​ലു​ള്ള മാ​ന​ദ​ണ്ഡ​പ്ര​കാ​രം സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​ക്ക​ൾ​ക്കു​ള്ള അ​ഞ്ച് ​ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

നി​ല​വി​ലെ മാ​ന​ദ​ണ്ഡ​പ്ര​കാ​രം സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​ക്ക​ൾ​ക്ക് അ​ഞ്ച്​ ല​ക്ഷം രൂ​പ​യും വെ​ള്ളി മെ​ഡ​ൽ ജേ​താ​ക്ക​ൾ​ക്ക് മൂ​ന്ന്​ ല​ക്ഷ​വും വെ​ങ്ക​ല മെ​ഡ​ൽ ജേ​താ​ക്ക​ൾ​ക്ക് ഒ​രു​ല​ക്ഷം രൂ​പ​യു​മാ​ണ് പാ​രി​തോ​ഷി​ക​മാ​യി ന​ൽ​കാ​നാ​കു​ക. ഈ ​തു​ക അ​പ​ര്യാ​പ്ത​മാ​ണെ​ന്ന വി​ല​യി​രു​ത്ത​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തു​ക വ​ർ​ധി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്ന്​ മ​ന്ത്രി പ​റ​ഞ്ഞു. അ​മി​ത രാ​ഷ്ട്രീ​യ​വ​ത്ക​ര​ണം ഒ​ഴി​വാ​ക്കി കാ​യി​ക മേ​ഖ​ല​യെ കാ​യി​ക സൗ​ഹൃ​ദ​മാ​ക്കു​ക എ​ന്ന​താ​ണ് സ​ർ​ക്കാ​റി​ന്‍റെ പ്ര​ഖ്യാ​പി​ത ന​യ​മെ​ന്നും ജ​നീ​ഷ്​ കൂ​ട്ടി​ച്ചേ​ർ​ത്തു. വി​വി​ധ ദേ​ശീ​യ-​അ​ന്താ​രാ​ഷ്ട്ര മ​ത്സ​ര​ങ്ങ​ളി​ൽ മെ​ഡ​ൽ നേ​ടി​യ കാ​യി​ക താ​ര​ങ്ങ​ൾ​ക്ക് 2019 മു​ത​ലു​ള്ള പാ​രി​തോ​ഷി​കം കു​ടി​ശ്ശി​ക​യാ​ണ്. മു​ൻ സ​ർ​ക്കാ​റി​ന്‍റെ കാ​ല​ഘ​ട്ട​ത്തി​ലു​ള്ള കു​ടി​ശ്ശ​ക തീ​ർ​ക്കാ​നു​ള്ള തീ​വ്ര​യ​ത്ന​ത്തി​ലാ​ണ് സ​ർ​ക്കാ​ർ. ഇ​തി​നാ​യി ആ​ദ്യ ഘ​ട്ട​മെ​ന്ന നി​ല​യി​ൽ 1.5 കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നു. ബാ​ക്കി തു​ക ഏ​താ​നും മാ​സ​ങ്ങ​ൾ​ക്ക​കം ന​ൽ​കാ​ൻ ന​ട​പ​ടി തു​ട​രു​ക​യാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.