ല​മീ​ൻ യ​മാ​ൽ എ​ന്തി​നാ​ണ് പ​ല്ലി​ൽ ബ്രേ​സ് ഇ​ടു​ന്ന​ത്? ആ​രോ​ഗ്യ​കാ​ര​ണ​ങ്ങ​ൾ​ക്ക​പ്പു​റം അ​തി​നു പി​ന്നി​ൽ ഒ​രു ര​ഹ​സ്യ​മു​ണ്ട്!

ഗോ​ള​ടി​ച്ചാ​ൽ നി​റ​ഞ്ഞു ചി​രി​ക്കു​ന്ന​യാ​ളാ​ണ് എ​ഫ്.​സി ബാ​ഴ്സ​ലോ​ണ​യു​ടെ​യും സ്പെ​യി​ൻ ദേ​ശീ​യ ടീ​മി​ന്റെ​യും സൂ​പ്പ​ർ താ​ര​മാ​യ ല​മീ​ൻ യ​മാ​ൽ. ആ ​ചി​രി​യി​ൽ പ്ര​ക​ട​മാ​വു​ക യ​മാ​ലി​ന്റെ കൗ​മാ​ര​നി​ഷ്ക​ള​ങ്ക​ത മാ​ത്ര​മ​ല്ല, ദ​ന്ത​നി​ര​ക​ൾ ശ​രി​യാ​ക്കാ​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ബ്രേ​സ് കൂ​ടി​യാ​ണ്. സൗ​ന്ദ​ര്യ​ത്തെ​യും സൗ​ക​ര്യ​ത്തെ​യും ബാ​ധി​ക്കു​മെ​ന്നു ക​രു​തി സാ​ധാ​ര​ണ​ക്കാ​ർ വ​രെ ഒ​ഴി​വാ​ക്കാ​വു​ന്ന ഒ​രു വ​സ്തു സൂ​പ്പ​ർ താ​ര​മാ​യി​ട്ടും ല​മീ​ൻ യ​മാ​ൽ എ​ന്തി​നാ​ണ് ധ​രി​ക്കു​ന്ന​ത്? അ​തി​നു പി​ന്നി​ൽ എ​ന്തെ​ങ്കി​ലും ര​ഹ​സ്യ​മു​ണ്ടോ? ഉ​ണ്ട് എ​ന്നാ​ണ് മാ​ർ​ക്ക​റ്റി​ങ് ലോ​ക​ത്തു​നി​ന്നു​ള്ള ഉ​ത്ത​രം. യ​മാ​ലി​ന്റെ ആ ​ബ്രേ​സി​ന്റെ നി​റ​ങ്ങ​ൾ ശ്ര​ദ്ധി​ച്ചി​ട്ടി​ല്ലേ…​പ​ല​പ്പോ​ഴും ബാ​ഴ്സ​യു​ടെ നീ​ല​യും ചു​വ​പ്പും ക​ല​ർ​ന്ന​താ​ണ് അ​വ​യു​ടെ വി​ന്യാ​സം.

സ്പാ​നി​ഷ് ജ്വ​ല്ല​റി ബ്രാ​ൻ​ഡാ​യ ടു​ജെ​യ്സും ഓ​ട്ര​ൻ ഡെ​ന്റ​ൽ ക്ലി​നി​ക്കും ചേ​ർ​ന്നാ​ണ് യ​മാ​ലി​ന് ഈ ​സ്പെ​ഷ​ൽ ബ്രേ​സ് നി​ർ​മി​ച്ചു ന​ൽ​കി​യ​ത്. പ്ര​ത്യ​ക്ഷ​ത്തി​ൽ അ​വ​രു​ടെ പ​ര​സ്യ​മൊ​ന്നും ഇ​ല്ലെ​ങ്കി​ലും യ​മാ​ലി​ന്റെ ചി​രി​യി​ലൂ​ടെ ത​ങ്ങ​ളു​ടെ പ്രൊ​ഡ​ക്ടും പേ​രും ലോ​കം കാ​ണു​മെ​ന്ന ബു​ദ്ധി​യാ​ണ് ഈ ​ആ​ശ​യ​ത്തി​നു പി​ന്നി​ൽ. ഫു​ട്ബാ​ളി​ലെ ക​ടു​ത്ത ആ​ഭ​ര​ണ വി​ല​ക്കു​ക​ൾ മ​റി​ക​ട​ക്കാ​നു​ള്ള മാ​ർ​ഗം​കൂ​ടി​യാ​ണ് എ​ല്ലാ മെ​ഡി​ക്ക​ൽ മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ച്ചു​ള്ള ഈ ​ക​സ്റ്റ​മൈ​സ്ഡ് ബ്രേ​സു​ക​ളു​ടെ ഉ​പ​യോ​ഗം.

പ്ര​തി​ഫ​ല​മൊ​ന്നും കൈ​പ്പ​റ്റു​ന്നി​ല്ലെ​ങ്കി​ലും ക്ല​ബി​നോ​ടു​ള്ള ത​ന്റെ സ്നേ​ഹം ലോ​ക​ത്തി​നു മു​ന്നി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കാ​നു​ള്ള വേ​റി​ട്ട ഉ​പാ​ധി​യാ​യി യ​മാ​ലി​ന് ഈ ​ബ്രേ​സ്. എ​ൽ ക്ലാ​സി​ക്കോ പോ​ലു​ള്ള പ്ര​ധാ​ന മ​ത്സ​ര​ങ്ങ​ൾ​ക്കും ബാ​ല​ൺ ഡി ​ഓ​ർ പോ​ലു​ള്ള പു​ര​സ്കാ​ര​ച്ച​ട​ങ്ങു​ക​ൾ​ക്കും ശേ​ഷം യ​മാ​ൽ ഉ​പ​യോ​ഗി​ച്ച ബ്രേ​സു​ക​ൾ ഓ​ട്ര​ൻ ഡെ​ന്റ​ൽ ക്ലി​നി​ക്കി​നു​ത​ന്നെ തി​രി​ച്ചു​ന​ൽ​കും. അ​വ​ർ അ​ഭി​മാ​ന​ത്തോ​ടെ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന മ്യൂ​സി​യം പീ​സു​ക​ളാ​കും പി​ന്നീ​ട് ഇ​വ.

ല​മീ​ൻ, വി​ശ്വ​പൗ​ര​ൻ

ലോ​ക ഫു​ട്ബാ​ളി​ലെ ഏ​റ്റ​വും മാ​ർ​ക്ക​റ്റ​ബ്ൾ താ​ര​ങ്ങ​ളി​ലൊ​രാ​ളാ​ണ് ഇ​പ്പോ​ൾ ല​മീ​ൻ യ​മാ​ൽ. പ​രി​ക്കി​ന്റെ പി​ടി​യി​ല​ക​പ്പെ​ട്ടി​ല്ലെ​ങ്കി​ൽ ഈ ​ലോ​ക​ക​പ്പി​ന്റെ താ​ര​മാ​കു​മെ​ന്നു വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​വ​രി​ൽ പ്ര​ധാ​നി. എ​ന്തു​കൊ​ണ്ടാ​ണ് യ​മാ​ലി​ന് ഇ​ത്ര വി​പ​ണി​മൂ​ല്യം? പ​ല കാ​ര​ണ​ങ്ങ​ളു​ണ്ട് അ​തി​ന്. ലോ​ക​മെ​ങ്ങും പ​ല മേ​ഖ​ല​ക​ളി​ലും കൗ​മാ​ര​ക്കാ​ർ വി​പ്ല​വം തീ​ർ​ക്കു​ന്ന കാ​ല​മാ​ണി​ത്. യ​മാ​ൽ മു​ത​ൽ ന​മ്മു​ടെ വൈ​ഭ​വ് സൂ​ര്യ​വം​ശി വ​രെ അ​ക്കൂ​ട്ട​ത്തി​ൽ ഉ​ൾ​പ്പെ​ടും. ഒ​രേ​സ​മ​യം ഇ​തേ പ്രാ​യ​ത്തി​ലു​ള്ള​വ​രെ​യും അ​വ​രു​ടെ മാ​താ​പി​താ​ക്ക​ളെ​യും ആ​ക​ർ​ഷി​ക്കാ​ൻ ക​ഴി​യു​ന്ന ബ്രാ​ൻ​ഡ് അം​ബാ​സ​ഡ​ർ​മാ​രാ​ണ് ഈ ​താ​ര​ങ്ങ​ളെ​ല്ലാം.

ത​ങ്ങ​ളു​ടെ മ​ക്ക​ളും യ​മാ​ലി​നെ​പ്പോ​ലെ​യും സൂ​ര്യ​വം​ശി​യെ​പ്പോ​ലെ​യും ആ​വ​ണം എ​ന്നാ​ഗ്ര​ഹി​ക്കാ​ത്ത മാ​താ​പി​താ​ക്ക​ൾ ആ​രു​ണ്ട്! എ​ന്നാ​ൽ, യ​മാ​ലി​ന്റെ മാ​ർ​ക്ക​റ്റ​ബി​ലി​റ്റി ഇ​തി​ൽ മാ​ത്ര​മൊ​തു​ങ്ങു​ന്നി​ല്ല. അ​ത് അ​ദ്ദേ​ഹ​ത്തി​ന്റെ ബ​ഹു​മു​ഖ ഐ​ഡ​ന്റി​റ്റി​യാ​ണ്. ഒ​രു സ്പെ​യി​നു​കാ​ര​നാ​യി​രി​ക്കു​മ്പോ​ൾ​ത​ന്നെ ആ​ഫ്രി​ക്ക​ൻ വേ​രു​ക​ളി​ൽ അ​ഭി​മാ​നം​കൊ​ള്ളു​ക​യും സൂ​പ്പ​ർ താ​ര​മാ​യി​രി​ക്കു​മ്പോ​ൾ​ത​ന്നെ ത​ന്റെ രാ​ഷ്ട്രീ​യ ബോ​ധ്യ​ങ്ങ​ൾ സ​ധൈ​ര്യം പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്യാ​റു​ണ്ട് യ​മാ​ൽ.

ബാ​ഴ്സ​യു​ടെ ലാ​ലി​ഗ കി​രീ​ടാ​ഘോ​ഷ​ത്തി​നി​ടെ ഫ​ല​സ്തീ​ൻ പ​താ​ക വീ​ശി​യ​ത് ഉ​ദാ​ഹ​ര​ണം. ദേ​ശീ​യ​ത​യു​ടെ ഏ​റ്റ​വും വ​ലി​യ പ്ര​ദ​ർ​ശ​ന വേ​ദി​ക​ളി​ലൊ​ന്നാ​യ ഫു​ട്ബാ​ളി​ൽ നി​ല​നി​ൽ​ക്കു​മ്പോ​ൾ​ത​ന്നെ അ​തി​നു​ള്ളി​ലെ ഉ​പ​ദേ​ശീ​യ​ത​ക​ളെ​യും സാ​ർ​വ​ദേ​ശീ​യ​സാ​ഹോ​ദ​ര്യ​ത്തെ​യും ഉ​യ​ർ​ത്തി​പ്പി​ടി​ക്കാ​ൻ യ​മാ​ലി​നു ക​ഴി​യു​ന്ന​ത് അ​ദ്ദേ​ഹ​ത്തി​ന്റെ ജീ​വി​ത​പ​ശ്ചാ​ത്ത​ലം​കൊ​ണ്ടു​കൂ​ടി​യാ​ണ്.

ബാ​ഴ്സ​ലോ​ണ​യി​ലാ​ണ് ജ​നി​ച്ച​തെ​ങ്കി​ലും മൊ​റോ​ക്കോ -ഇ​ക്വ​റ്റോ​റി​യ​ൽ ഗി​നി വം​ശ​ജ​രാ​ണ് യ​മാ​ലി​ന്റെ മാ​താ​പി​താ​ക്ക​ൾ. ത​ന്റെ പൈ​തൃ​കം ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന​തി​ൽ ഒ​ട്ടും മ​ടി കാ​ണി​ക്കാ​റി​ല്ല യ​മാ​ൽ. സ്പാ​നി​ഷ് ജ​ഴ്സി​യ​ണി​യു​മ്പോ​ൾ​ത​ന്നെ അ​മ്മ​യു​ടെ​യും അ​ച്ഛ​ന്റെ​യും രാ​ജ്യ​ങ്ങ​ളു​ടെ പ​താ​ക ബൂ‌‍ട്ടി​ൽ അ​ട​യാ​ള​പ്പെ​ടു​ത്തി​യി​ട്ടു​മു​ണ്ട് യ​മാ​ൽ. താ​ൻ വ​ള​ർ​ന്ന സ്പെ​യി​നി​ലെ കാ​റ്റ​ലൂ​നി​യ​ൻ പ്ര​ദേ​ശ​മാ​യ റോ​ക്ക​ഫോ​ൻ​ഡ​യു​ടെ പി​ൻ​കോ​ഡ് (304) ഉ​യ​ർ​ത്തി​ക്കാ​ണി​ച്ചാ​ണ് യ​മാ​ൽ ആ​ഘോ​ഷി​ക്കാ​റു​ള്ള​ത്.

മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പം​ത​ന്നെ യ​മാ​ൽ ഇ​ഷ്ടം കാ​ത്തു സൂ​ക്ഷി​ക്കു​ന്ന ഒ​രാ​ളാ​ണ് അ​മ്മൂ​മ്മ​യാ​യ ഫാ​ത്തി​മ. ക​ഴി​ഞ്ഞ വ​ർ​ഷം ബാ​ഴ്സ​യു​ടെ വി​ഖ്യാ​ത​മാ​യ 10ാം ന​മ്പ​ർ ജ​ഴ്സി സ്വീ​ക​രി​ക്കു​ന്ന ച​ട​ങ്ങ് യ​മാ​ൽ നീ​ട്ടി​വെ​പ്പി​ച്ച​ത് ഫാ​ത്തി​മ​ക്ക് മൊ​റോ​ക്കോ​യി​ൽ​നി​ന്ന് സ്പെ​യി​നി​ലെ​ത്താ​നു​ള്ള സ​മ​യം​കൂ​ടി ക​ണ്ടി​ട്ടാ​ണ്. 38 വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പ് കു​ടും​ബ​ത്തി​ൽ​നി​ന്ന് ആ​ദ്യം സ്പെ​യി​നി​ലെ​ത്തി​യ​ത് ഫാ​ത്തി​മ​യാ​ണ്. ക​ഠി​ന​മാ​യ ജോ​ലി​ക​ൾ ചെ​യ്ത് പ​ണം സ​മ്പാ​ദി​ച്ച​തി​നു ശേ​ഷ​മാ​ണ് അ​വ​ർ​ക്ക് മൂ​ത്ത മ​ക​നാ​യ മു​നീ​ർ ന​സ്റോ​യി​യെ സ്പെ​യി​നി​ലേ​ക്കു കൊ​ണ്ടു​വ​രാ​നാ​യ​ത്.

നാ​ട്ടി​ലെ സം​ഘ​ർ​ഷ​സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ​നി​ന്നു ര​ക്ഷ​പ്പെ​ട്ട് ജി​ബ്രാ​ൾ​ട്ട​ർ ക​ട​ലി​ടു​ക്ക് വ​ഴി ബോ​ട്ടി​ലും പി​ന്നീ​ട് ബ​സ് വ​ഴി​യു​മാ​യി​രു​ന്നു ആ ​ക​ന്നി യാ​ത്ര​യെ​ങ്കി​ൽ മൂ​ന്ന​ര പ​തി​റ്റാ​ണ്ടി​നു ശേ​ഷം കൊ​ച്ചു​മ​ക​ൻ അ​വ​ർ​ക്കു ന​ൽ​കി​യ​ത് ഫു​ട്ബാ​ൾ ലോ​ക​ത്തെ വെ​യ്റ്റ് ചെ​യ്യി​പ്പി​ച്ച രാ​ജ​കീ​യ​മാ​യ ഒ​രു വി​മാ​ന​യാ​ത്ര- ത​ന്റെ ത​ല​വ​ര തി​രു​ത്തി​യ​തി​നു​ള്ള സ​മ്മാ​നം!

മു​ന്നി​ൽ ലോ​ക​ക​പ്പ് മാ​ത്രം

ഈ ​ഐ​ഡ​ന്റി​റ്റി​ക​ളെ​ല്ലാം അ​ഭി​മാ​ന​പൂ​ർ​വം ലോ​ക​ത്തി​നു മു​ന്നി​ൽ ഉ​യ​ർ​ത്തി​പ്പി​ടി​ക്കാ​ൻ യ​മാ​ലി​നു പ്രാ​പ്തി ന​ൽ​കി​യ​ത് ഫു​ട്ബാ​ള​ല്ലാ​തെ മ​റ്റൊ​ന്നു​മ​ല്ല. ത​ന്റെ പ്രാ​യ​ത്തി​ൽ സാ​ക്ഷാ​ൽ ല​യ​ണ​ൽ മെ​സ്സി​യും ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യും കൈ​വ​രി​ച്ച​തി​നെ​ക്കാ​ൾ വ​ലി​യ ഗോ​ൾ ക​ണ​ക്കു​ക​ളാ​ണ് യ​മാ​ലി​ന്റെ പേ​രി​ലു​ള്ള​ത്.

18 വ​യ​സ്സാ​യ​പ്പോ​ഴേ​ക്കും ക്ല​ബി​നും രാ​ജ്യ​ത്തി​നു​മാ​യി 150ഓ​ളം മ​ത്സ​ര​ങ്ങ​ൾ ക​ളി​ച്ചു​ക​ഴി​ഞ്ഞു യ​മാ​ൽ. ഗോ​ളു​ക​ളും അ​സി​സ്റ്റു​ക​ളു​മാ​യി നൂ​റി​ലേ​റെ ത​വ​ണ സ്കോ​ർ ബോ​ർ​ഡി​ൽ ത​ന്റെ പേ​രും രേ​ഖ​പ്പെ​ടു​ത്തി. ഈ ​പ്രാ​യ​ത്തി​ൽ മെ​സ്സി​യോ ക്രി​സ്റ്റ്യാ​നോ​യോ സീ​നി​യ​ർ​ത​ല​ത്തി​ൽ 20 മ​ത്സ​ര​ങ്ങ​ൾ പോ​ലും ക​ളി​ച്ചി​ല്ല. അ​വ​രു​ടെ ഗോ​ൾ​നേ​ട്ടം വി​ര​ലി​ലെ​ണ്ണാ​വു​ന്ന​തു മാ​ത്ര​മാ​യി​രു​ന്നു. കി​രീ​ട​നേ​ട്ട​ത്തി​ലും യ​മാ​ൽ ഇ​വ​ർ​ക്കു മു​ന്നേ ഓ​ടി​ത്തു​ട​ങ്ങി​യി​ട്ടു​ണ്ട്. ചെ​റി​യ പ്രാ​യ​ത്തി​നി​ട​യി​ൽ യൂ​റോ ക​പ്പും ലാ​ലി​ഗ​യു​മെ​ല്ലാം നേ​ടി​യെ​ടു​ത്ത യ​മാ​ലി​ന് ഇ​നി തെ​ളി​യി​ക്കാ​നു​ള്ള​ത് ലോ​ക​ക​പ്പി​ലാ​ണ്. മി​ക​ച്ച ടീ​മി​നൊ​പ്പം ലോ​ക​ക​പ്പി​നു വ​രു​ന്ന യ​മാ​ലി​നു മു​ന്നി​ൽ ത​ട​സ്സ​മാ​യി നി​ൽ​ക്കു​ന്ന​ത് പ​രി​ക്ക് മാ​ത്ര​മാ​ണ്.

ഏ​പ്രി​ലി​ൽ ഒ​രു ലാ​ലി​ഗ മ​ത്സ​ര​ത്തി​നി​ടെ ഇ​ട​തു​കാ​ലി​നു പ​രി​ക്കേ​റ്റ യ​മാ​ൽ ഇ​പ്പോ​ൾ വി​ശ്ര​മ​ത്തി​ലാ​ണ്. പി​ന്നീ​ടു​ള്ള മ​ത്സ​ര​ങ്ങ​ൾ​ക്ക് ഇ​റ​ങ്ങി​യി​ല്ലെ​ങ്കി​ലും ബാ​ഴ്സ​ലോ​ണ​യു​ടെ ലാ​ലി​ഗ ട്രോ​ഫി പ​രേ​ഡി​ൽ യ​മാ​ൽ ശ്ര​ദ്ധാ​കേ​ന്ദ്ര​മാ​യി​രു​ന്നു. പ​രി​ക്കി​ൽ​നി​ന്നു പൂ​ർ​ണ​മാ​യും മോ​ചി​ത​നാ​യി തി​രി​ച്ചെ​ത്തു​ന്ന യ​മാ​ൽ ലോ​ക​ക​പ്പി​നാ​യി കാ​ത്തു​വെ​ച്ചി​രി​ക്കു​ന്ന വി​സ്മ​യ​ങ്ങ​ൾ എ​ന്തെ​ല്ലാ​മാ​വും!