ഫ്രാൻസ്-മൊറോക്കോ ക്വാർട്ടർ ഇന്ന്

ക​ഴി​ഞ്ഞ ത​വ​ണ​ത്തെ സെ​മി​ഫൈ​ന​ലി​ന്റെ ആ​വ​ർ​ത്ത​നം

ബോ​സ്റ്റ​ൺ: ഫോ​ക്സ്ബ​ർ​ഗി​ലെ ബോ​സ്റ്റ​ൺ സ്റ്റേ​ഡി​യ​ത്തി​ൽ ലോ​ക​ക​പ്പ് ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ യൂ​റോ​പ്യ​ൻ വ​മ്പ​ന്മാ​രാ​യ ഫ്രാ​ൻ​സും ആ​ഫ്രി​ക്ക​ൻ ക​രു​ത്ത​രാ​യ മൊ​റോ​ക്കോ​യും ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ കൊ​മ്പു​കോ​ർ​ക്കു​​​മ്പോ​ൾ ആ​രാ​ധ​ക​രു​ടെ മ​ന​സ്സ് നാ​ലു​വ​ർ​ഷം പി​റ​കോ​ട്ട് പാ​യും. ഖ​ത്ത​റി​ലെ അ​ൽ ബ​യ്ത്ത് സ്റ്റേ​ഡി​യ​ത്തി​ൽ തി​യോ ഹെ​ർ​ണാ​ണ്ട​സി​ന്റെ​യും റ​ൻ​ഡ​ൽ കേ​ളോ മു​ആ​നി​യു​ടെ​യും ഗോ​ളു​ക​ളി​ൽ ജ​യി​ച്ചാ​ണ് ഫ്രാ​ൻ​സ് അ​ന്ന് തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ഫൈ​ന​ലി​ന് ടി​ക്ക​റ്റെ​ടു​ത്തി​രു​ന്ന​ത്.

ആ ​വി​ജ​യം ആ​വ​ർ​ത്തി​ച്ച് ക്വാ​ർ​ട്ട​റി​ലേ​ക്ക് മു​ന്നേ​റാ​നാ​ണ് ഫ്ര​ഞ്ച് ല​ക്ഷ്യ​മെ​ങ്കി​ൽ അ​ന്ന​ത്തെ ക​ണ​ക്കു​തീ​ർ​ക്കാ​നു​ണ്ട് മ​ഗ് രി​ബു​കാ​ർ​ക്ക്. അ​ന്ന് വ​ലീ​ദ് റെ​ഗ്റ​ഗൂ​യി​യു​ടെ പ​രി​ശീ​ല​ന​ത്തി​ൽ ലോ​ക​ക​പ്പ് സെ​മി​യി​ലെ​ത്തു​ന്ന ആ​ദ്യ ആ​ഫ്രി​ക്ക​ൻ ടീ​മാ​യ മൊ​റോ​ക്കോ ഇ​ത്ത​വ​ണ മു​ഹ​മ്മ​ദ് ഔ​ഹ്ബി​യു​ടെ കോ​ച്ചി​ങ്ങി​ലാ​ണ് നേ​ട്ടം കൊ​യ്യാ​നി​റ​ങ്ങു​ന്ന​ത്. മ​റു​വ​ശ​ത്ത് ദി​ദി​യ​ർ ദെ​ഷാം​പ്സ് ആ​വ​ട്ടെ ക​ഴി​ഞ്ഞ​ത​വ​ണ​ത്തെ മൊ​റോ​ക്കോ​ക്കെ​തി​രാ​യ വി​ജ​യം ആ​വ​ർ​ത്തി​ച്ച് റ​ഷ്യ​യി​ൽ നേ​ടു​ക​യും ഖ​ത്ത​റി​ൽ ന​ഷ്ട​മാ​വു​ക​യും ചെ​യ്ത ലോ​ക​ക​പ്പ് കി​രീ​ടം തി​രി​ച്ച് പാ​രി​സി​ലെ​ത്തി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്.

ഫ്ര​ഞ്ച് അ​റ്റാ​ക്ക് Vs മൊ​റോ​ക്കോ ഡി​ഫ​ൻ​സ്

ടൂ​ർ​ണ​മെ​ന്റി​ലെ ഏ​റ്റ​വും വി​നാ​ശ​ക​ര​വും വൈ​വി​ധ്യ​മാ​ർ​ന്ന​തു​മാ​യ ആ​ക്ര​മ​ണ നി​ര​യാ​ണ് ഫ്രാ​ൻ​സി​ന്റെ ക​രു​ത്ത്. കി​ലി​യ​ൻ എം​ബാ​പ്പെ​യും ഉ​സ്മാ​ൻ ഡെം​ബ​ലെ​യും മൈ​ക്ക​ൽ ഒ​ലീ​സെ​യും ബ്രാ​ഡ്‍ലി ബാ​ർ​കോ​ള​യു​മ​ട​ങ്ങു​ന്ന സം​ഘം അ​റ്റാ​ക്കി​ങ് മോ​ഡി​ലേ​ക്ക് മാ​റി​യാ​ൽ പി​ടി​ച്ചു​കെ​ട്ടു​ക എ​ളു​പ്പ​മ​ല്ല ത​ന്നെ. ഗ്രൂ​പ് മ​ത്സ​ര​ങ്ങ​ളി​ലും റൗ​ണ്ട് ഓ​ഫ് 32ലും ​യ​ഥേ​ഷ്ടം ഗോ​ള​ടി​ച്ചു​കൂ​ട്ടി മു​ന്നേ​റി​യ ഫ്ര​ഞ്ച് മു​ന്നേ​റ്റ​ത്തെ പ​രു​ക്ക​ൻ ക​ളി​യി​ലൂ​ടെ പ​ര​ഗ്വേ ഒ​ട്ടൊ​ന്ന് ത​ള​ച്ചെ​ങ്കി​ലും ഇ​ന്ന് അ​താ​വി​ല്ല സ്ഥി​തി. മൊ​റോ​ക്കോ ക​ടു​ത്ത എ​തി​രാ​ളി​ക​ളാ​ണെ​ങ്കി​ലും പ​ര​ഗ്വേ​യു​ടെ അ​തേ ടാ​ക്റ്റി​ക്സ് പു​റ​ത്തെ​ടു​ക്കാ​ൻ സാ​ധ്യ​ത​യി​ല്ലാ​ത്തി​നാ​ൽ ഗോ​ളു​ക​ൾ പി​റ​ക്കാ​നാ​ണ് സാ​ധ്യ​ത. ഈ ​ലോ​ക​ക​പ്പി​ൽ ഏ​ഴു ഗോ​ളു​ക​ളു​ള്ള എം​ബാ​പ്പെ​യും

അ​ഞ്ച് അ​സി​സ്റ്റു​ക​ളു​ള്ള ഒ​ലീ​സെ​യും ഫോം ​തു​ട​ർ​ന്നാ​ൽ പ്ര​ത്യേ​കി​ച്ചും. ഫ്ര​ഞ്ച് ഡി​ഫ​ൻ​സീ​വ് മി​ഡി​ൽ പ​രി​ക്കു​മാ​റി ഔ​ർ​ലീ​ൻ ഷൗ​മെ​നി തി​രി​ച്ചെ​ത്തി​യി​ല്ലെ​ങ്കി​ൽ മാ​നു കോ​നെ തു​ട​ർ​ന്നേ​ക്കും. മ​റ്റു മാ​റ്റ​ങ്ങ​ൾ​ക്ക് സാ​ധ്യ​ത​യി​ല്ല.

കൗ​ണ്ട​ർ പ്ര​സും അ​റ്റാ​ക്കു​മാ​യി മൊ​റോ​ക്കോ

34 മ​ത്സ​ര​ങ്ങ​ളി​ൽ പ​രാ​ജ​യ​മ​റി​യാ​തെ​യാ​ണ് മൊ​റോ​ക്കോ വ​രു​ന്ന​ത്. ക​ഴി​ഞ്ഞ ലോ​ക​ക​പ്പി​ൽ സെ​മി​യി​ലെ​ത്തി​യ​ത് ഫ്ലൂ​ക്ക​ല്ലെ​ന്ന് തെ​ളി​യി​ക്കു​ന്ന​താ​യി​രു​ന്നു മൊ​റോ​ക്കോ​യു​ടെ പി​ന്നീ​ടു​ള്ള പ്ര​ക​ട​ന​വും ഈ ​ലോ​ക​ക​പ്പി​ൽ ഇ​തു​വ​രെ​യു​ള്ള ക​ളി​യും. ഗ്രൂ​പ് റൗ​ണ്ടി​ൽ ര​ണ്ട് ജ​യ​വും വ​മ്പ​ന്മാ​രാ​യ ബ്ര​സീ​ലി​നെ​തി​രെ സ​മ​നി​ല​യും റൗ​ണ്ട് ഓ​ഫ് 32ൽ ​ക​രു​ത്ത​രാ​യ നെ​ത​ർ​ല​ൻ​ഡ്സി​നെ​തി​രെ ജ​യ​വു​മാ​യി ക്വാ​ർ​ട്ട​റി​ലെ​ത്തി​യ മൊ​റോ​ക്കോ സ​ഹ​ആ​തി​ഥേ​യ​രാ​യ കാ​ന​ഡ​യെ മൂ​ന്ന് ഗോ​ളി​ന് മു​ക്കി​യാ​ണ് ക്വാ​ർ​ട്ട​റി​ലേ​ക്ക് ടി​ക്ക​റ്റെ​ടു​ത്ത​ത്.

സ്റ്റാ​ർ സ്ട്രൈ​ക്ക​ർ ഇ​സ്മാ​ഈ​ൽ സൈ​ബാ​രി​യു​ടെ പ​രി​ക്കാ​ണ് മൊ​റോ​ക്കോ​യെ അ​ല​ട്ടു​ന്ന​ത്. പ​ക​ര​മെ​ത്തി​യ സൂ​ഫി​യാ​ൻ റ​ഹീ​മി​യാ​യി​രി​ക്കും ഇ​ന്നും മു​ന്നി​ൽ. മ​ധ്യ​നി​ര​യി​ൽ​നി​ന്ന് ക​ട​ന്നെ​ത്തി ര​ണ്ട് ഗോ​ള​ടി​ച്ച അ​സ്സി​ദ്ദീ​ൻ ഔ​നാ​ഹി​യു​ടെ ഫോ​മും നി​ർ​ണാ​യ​ക​മാ​വും. ക്യാ​പ്റ്റ​ൻ അ​ഷ്റ​ഫ് ഹ​കീ​മി, വി​ങ്ങ​ർ ബ്രാ​ഹീം ഡ​യ​സ്, മ​ധ്യ​നി​ര​യി​ലെ എ​ൻ​ജി​ൻ അ​യ്യൂ​ബ് ബു​ആ​ദി എ​ന്നി​വ​രു​ടെ ക​ളി​യും മൊ​റോ​ക്കോ​യു​ടെ ഗ​തി നി​ർ​ണ​യി​ക്കും.

സാ​ധ്യ​ത ഇ​ല​വ​ൻ

ഫ്രാ​ൻ​സ് (4-2-3-1): മൈ​ക്ക് മെ​ന്യോ​ൻ (ഗോ​ളി), യൂ​ൾ​സ് കൗ​ണ്ടെ, ദ​യോ​ത് ഉ​പ​മെ​കാ​നോ, വി​ല്യം സാ​ലി​ബ, ലൂ​കാ​സ് ഡീ​ന്യെ (ഡി​ഫ​ൻ​ഡ​ർ​മാ​ർ), മാ​നു കോ​നെ, അ​ഡ്രി​യാ​ൻ റാ​ബി​യോ (ഡി​ഫ​ൻ​സി​വ് മി​ഡ്), ഉ​സ്മാ​ൻ ഡെം​ബ​ലെ, മൈ​ക്ക​ൽ ഒ​ലീ​സെ, ബ്രാ​ഡ്‍ലി ബാ​ർ​കോ​ള (അ​റ്റാ​ക്കി​ങ് മി​ഡ്), കി​ലി​യ​ൻ എം​ബാ​പ്പെ (ഫോ​ർ​വേ​ഡ്).

മൊ​റോ​ക്കോ (4-2-3-1): യാ​സീ​ൻ ബോ​നോ (ഗോ​ളി), നൗ​സൈ​ർ മ​ർ​സൗ​യി, ചാ​ദി റി​യാ​ദ്, ഇ​സ്സ ദി​യോ​പ്, അ​ഷ്റ​ഫ് ഹ​കീ​മി (ഡി​ഫ​ൻ​ഡ​ർ​മാ​ർ), നൈ​ൽ അ​ൽ​അ​യ്നൗ​യി, അ​യ്യൂ​ബ് ബു​ആ​ദി (ഡി​ഫ​ൻ​സീ​വ് മി​ഡ്), ബി​ലാ​ൽ അ​ൽ​ഖാ​ന്നൗ​സ്, അ​സ്സി​ദ്ദീ​ൻ ഔ​നാ​ഹി, ബ്രാ​ഹീം ഡ​യ​സ് (അ​റ്റാ​ക്കി​ങ് മി​ഡ്), സൂ​ഫി​യാ​ൻ റ​ഹീ​മി (ഫോ​ർ​വേ​ഡ്).