കണ്ണൂരില്‍ ആഹ്ലാദപ്രകടനത്തിനിടെ അപകടം: പടക്കം പൊട്ടിത്തെറിച്ച് ഒന്‍പത് വയസുകാരന് ദാരുണന്ത്യം

Accident during celebration in Kannur: Nine-year-old dies tragically after firecracker explodes

 

കണ്ണൂര്‍ അഴീക്കോട് പടക്കം പൊട്ടിത്തെറിച്ച് ഒന്‍പത് വയസ്സുകാരന് ദാരുണന്ത്യം. പുന്നക്കപ്പാറ സ്വദേശി അമാന്‍ ആണ് മരിച്ചത്. പ്രദേശത്ത് നടന്ന യുഡിഎഫിന്റെ ആഹ്ലാദപ്രകടനത്തിന് ശേഷം ബാക്കി വന്ന പടക്കങ്ങള്‍ എടുത്ത് കുട്ടികള്‍ കളിക്കുന്നതിനിടെയാണ് അപകടം. രണ്ട് കുട്ടികള്‍ക്ക് പരിക്കേറ്റു.

ഇന്ന് രാവിലെ 11.30ഓടെയാണ് സംഭവം. പുതിയ സര്‍ക്കാര്‍ അധികാരത്തിലേറിയതിന്റെ സന്തോഷം ആഘോഷിക്കുകയായിരുന്നു യുഡിഎഫ് പ്രവര്‍ത്തകര്‍. പൊട്ടാതെ ബാക്കി വന്ന പടക്കങ്ങള്‍ കുട്ടികള്‍ ശേഖരിച്ച് ഗ്രൗണ്ടിലേക്ക് കൊണ്ടുവന്നു. ശേഷം ഗ്രൗണ്ടിലുണ്ടായിരുന്ന ചെങ്കല്ലിന്റെ മുകളില്‍ വച്ച് ഉഗ്രശേഷിയുള്ള ഗുണ്ട് മാതൃകയിലുള്ള പടക്കം പൊട്ടിക്കാന്‍ കുട്ടികള്‍ ശ്രമിക്കുകയായിരുന്നു. പടക്കം പൊട്ടിത്തെറിച്ച് അമാന്റെ കഴുത്തില്‍ ആഴത്തില്‍ മുറിവേല്‍ക്കുകയും വലിയ തോതില്‍ രക്തം വാര്‍ന്ന് പോവുകയും ചെയ്തു.

ഒപ്പമുണ്ടായിരുന്ന മറ്റ് രണ്ട് കുട്ടികള്‍ക്കും പരുക്കേറ്റിട്ടുണ്ട്. പടക്കം വച്ച ചെങ്കല്ലിന്റെ ചീളുകള്‍ തെറിച്ചാണ് ഇവര്‍ക്ക് പരുക്കേറ്റത്. പരുക്കേറ്റ കുട്ടികള്‍ സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലാണ്. അമാന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. വളപട്ടണം പൊലീസ് അന്വേഷണം ആരംഭിച്ചു. പൊലീസ് സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി.

Leave a Reply

Your email address will not be published. Required fields are marked *