ബംഗളൂരുവിന് തോൽവി; ഹൈദരാബാദ് സൺ റൈസേഴ്സിന് 55 റൺസ് വിജയം

ബംഗളൂരു: ഹെന്റിച്ച് ക്ലാസനും ഇശാൻ കിഷനും ചേർന്ന സൺറൈസേഴ്സ് കൂട്ടുകെട്ട് തീർത്ത റൺമഴയിൽ ബംഗളൂരു നിഷ്്പ്രഭം. േപ്ലഓഫ് നേരത്തെ ഉറപ്പിച്ച രണ്ടു ടീമുകളുടെ പോരാട്ടത്തിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരെ ആദ്യം ബാറ്റു ചെയ്ത സൺ റൈസേഴ്സ് ഹൈദരാബാദ് കുറിച്ചത് 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 255 റൺസ്. മറുപടി ബാറ്റിങ്ങിൽ കോഹ്ലിപ്പടയുടെ വീര്യം നാല് വിക്കറ്റിന് 200ൽ ഒതുങ്ങി. വെങ്കിടേഷ് അയ്യരും നായകൻ രജത് പാട്ടിദാറും ക്രുണാൽ പാണ്ഡ്യയും മികച്ച പോരാട്ടവീര്യം പുറത്തെടുത്തെങ്കിലും ജയിക്കാൻ അത് മതിയായിരുന്നില്ല.
ആദ്യം അഭിഷേക് ശർമ കുറിച്ച അതിവേഗ അർധ സെഞ്ച്വറി കരുത്താക്കിയായിരുന്നു ജയം ലക്ഷ്യമിട്ടിറങ്ങിയ ഹൈദരാബാദിന്റെ ബാറ്റിങ് ഷോ. അഭിഷേക് നേരത്തെ മടങ്ങിയെങ്കിലും മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന ഇശാനും ക്ലാസനും ചേർന്ന് ബംഗളൂരു ബൗളിങ്ങിനെ തലങ്ങും വിലങ്ങും പായിച്ചപ്പോൾ ആതിഥേയ നിര റെക്കോഡ് സ്കോറിലേക്കാണെന്ന് തോന്നിച്ചു. സമാനതകളില്ലാത്ത വേഗത്തിൽ റണ്ണൊഴുകിയപ്പോൾ ഐ.പി.എല്ലിൽ ഉയർന്ന സ്കോറുകളിലൊന്ന് ഇവിടെ പിറക്കുമെന്നായി. മുൻനിര ബൗളർമാർ പോലും നന്നായി തല്ലുവാങ്ങി.
എന്നാൽ, അർധ സെഞ്ച്വറി പൂർത്തിയാക്കിയ ക്ലാസനെ ക്രുനാൽ പാണ്ഡ്യ മടക്കിയതോടെ ഹൈദരാബാദ് സ്കോറിങ്ങിന് വേഗം കുറഞ്ഞു. ഒരു ഘട്ടത്തിൽ വലിയ പ്രഹരമേറ്റുവാങ്ങിയ റാസിഖ് തന്നെയായിരുന്നു ബംഗളൂരു ബൗളിങ്ങിൽ ഒരുവിധം മികവു കാട്ടിയത്. ssതാരം 52 റൺ വഴങ്ങി രണ്ടു വിക്കറ്റെടുത്തു. അഭിഷേക് 56ഉം ഇശാൻ 79ഉം റണ്ണെടുത്തപ്പോൾ ക്ലാസൻ 51ഉം അടിച്ചു. ക്ലാസനും ഇശാനും ചേർന്ന കൂട്ടുകെട്ട് സെഞ്ച്വറി തികച്ചു.
