കോഴിക്കോട് വീണ്ടും നിപ സ്ഥിരീകരിച്ചു; 43കാരൻ ചികിത്സയിൽ

കോഴിക്കോട് വീണ്ടും നിപ സ്ഥിരീകരിച്ചു. 43കാരനാണ് ചികിത്സയിലുള്ളത്. മിംസ് ആശുപത്രിയിലാണ് രോഗി ചികിത്സയിൽ കഴിയുന്നത്. രോഗിയുടെ സമ്പർക്കപട്ടികയിൽ ഉൾപ്പെട്ട മിംസ് ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകർ ഉൾപ്പടെ കൊറന്റൈനിൽ പോകേണ്ടി വരും. ആരോഗ്യമന്ത്രി കെ മുരളീധരൻ അടിയന്തര യോഗം വിളിക്കാൻ നിർദേശം നൽകി. കോഴിക്കോട് കളക്ടർക്ക് യോഗം വിളിക്കാൻ നിർദേശം നൽകി. കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന് ചുമതല നൽകി. നാളെ അടിയന്തര യോഗം ചേരും.
ഡിഎംഇ, ഡിഎച്ച്എസ് തല യോഗം നാളെ വിളിക്കുന്നുണ്ടെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശപ്രകാരം ഇദ്ദേഹത്തെ ഐസലേഷനിലാക്കി. പൊതുജനങ്ങള്‍ ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവും നിലവിലില്ലെന്ന് മന്ത്രി കെ മുരളീധരന് അറിയിച്ചിരുന്നു. ആരോഗ്യ വകുപ്പ് എല്ലാ വിധ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും പ്രതിരോധ സംവിധാനങ്ങളെല്ലാം സജ്ജമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
