‘മലബാറിൽ കൂടുതൽ കെഎസ്ആര്‍ടിസി ബസുകൾ സജ്ജമാക്കും’; മന്ത്രി പി.സി വിഷ്ണുനാഥ്

ഡൽഹി: മലബാറിൽ കൂടുതൽ കെഎസ്ആര്‍ടിസി ബസുകൾ സജ്ജമാക്കുമെന്ന് മന്ത്രി പി.സി വിഷ്ണുനാഥ്. മുൻ സർക്കാരാണ് ഷെഡ്യൂളുകൾ വെട്ടിക്കുറച്ചത്. പ്രിയദർശനി പദ്ധതിക്കെതിരെ ഇടതുപക്ഷം പരിഹാസം തുടരട്ടെയെന്നും ഈ പരിഹാസമാണ് എൽഡിഎഫിനെ 35 സീറ്റിലേക്ക് എത്തിച്ചതെന്നും വിഷ്ണുനാഥ് ഡൽഹിയിൽ പറഞ്ഞു.

പദ്ധതിയുടെ ആദ്യഘട്ടമാണ് നടപ്പിലാക്കിയത്. സ്ത്രീ ശാക്തീകരണത്തിന് വേണ്ടിയാണ് നടപടി.ഒരു മാസത്തിനകം പദ്ധതിയുടെ മാറ്റം സംസ്ഥാനത്ത് കാണാം. പദ്ധതി സ്ത്രീ ശാക്തീകരണത്തിന് ഉതകുന്നതാണെന്നും മന്ത്രി പറഞ്ഞു. സിപിഎമ്മിന് ഇതുവരെ പ്രതിപക്ഷ ഉപ നേതാവിനെ തീരുമാനിക്കാനായിട്ടില്ല. കോൺഗ്രസിന്‍റെ തീരുമാനങ്ങൾ വേഗത്തിലായിരുന്നുവെന്നും അദ്ദേഹം പരിഹസിച്ചു.

അതേസമയം സ്ത്രീ സൗജന്യ യാത്രക്കായി സര്‍ക്കാര്‍ കെഎസ്ആര്‍ടിസിക്ക് മുന്‍കൂര്‍ പണം നല്‍കില്ല. തത്സമയ തിരിച്ചടവ് ഉദ്ദേശിക്കുന്നതിനാല്‍ മാസാവസാനം മാത്രമേ തുക അനുവദിക്കൂ. മുന്‍കൂറായി പണം ലഭിച്ചില്ലെങ്കില്‍ കെഎസ്ആര്‍ടിസിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളും ഡീസല്‍ വാങ്ങുന്നതും പ്രതിസന്ധിയിലാവുമെന്ന് ആശങ്ക.

സൗജന്യ യാത്ര സൗകര്യമുള്ള ഓർഡിനറി ബസുകളിൽ പ്രിയദർശിനി സ്‌റ്റിക്കർ ഒട്ടിക്കും. ബസ് മാറി കേറിയുള്ള തർക്കം ഒഴിവാക്കാനാണ് സ്റ്റിക്കർ പതിപ്പിക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടന ദിവസം വനിതകൾക്ക് ഒപ്പം സെക്രട്ടേറിയറ്റ് വരെ മുഖ്യമന്ത്രിയും യാത്ര ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *