സ്വർണവിലയിൽ വീണ്ടും വർധനവ്

കോഴിക്കോട്: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. പവന് 160 രൂപയും ഗ്രാമിന് 20 രൂപയുമാണ് തിങ്കളാഴ്ച വർധിച്ചത്. ഇതോടെ, പവന് 42,680 രൂപയും ഗ്രാമിന് 5335 രൂപയുമായി. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയാണിത്.

 

ഇന്നലെ 42,520 രൂപയായിരുന്നു പവന് വില. ഒക്ടോബർ ആറിന് 42,000 ആയിരുന്നു. ഒക്ടോബർ ഏഴിന് ശനിയാഴ്ച രണ്ട് തവണയായി പവന് 520 രൂപയുടെ വലിയ വർധനവാണ് ഉണ്ടായത്.

 

കഴിഞ്ഞയാഴ്ച സ്വർണവിലയിൽ ഇടിവാണ് രേഖപ്പെടുത്തിയിരുന്നത്. ഒക്ടോബർ ഒന്നിന് പവന് 42,680 ഉണ്ടായിരുന്ന വില ഒക്ടോബർ അഞ്ച് ആയപ്പോഴേക്കും 41,920 ആയി ഇടിഞ്ഞിരുന്നു. തുടർന്നാണ് ആഴ്ചാവസാനത്തിൽ വീണ്ടും വർധനവ് രേഖപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *