ഹ​രി​ത വൈ​ദ്യു​തി ഉ​ൽ​പാ​ദ​നം; വെ​ള്ളി​ല സ്വ​ദേ​ശി​ക്ക് ഇ​ന്ത്യ​ൻ പേ​റ്റ​ന്റ്

മ​ല​പ്പു​റം: വാ​ഹ​ന​ങ്ങ​ളു​ടെ ഭാ​ര​വും ച​ല​നോ​ർ​ജ​വും പ്ര​യോ​ജ​ന​പ്പെ​ടു​ത്തി വൈ​ദ്യു​തി ഉ​ൽ​പാ​ദി​പ്പി​ക്കാ​നു​ള്ള നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ​ക്ക് മ​ങ്ക​ട വെ​ള്ളി​ല സ്വ​ദേ​ശി​യും കെ.​എ​സ്.​ഇ.​ബി റി​ട്ട. അ​സി​സ്റ്റ​ന്റ് എ​ൻ​ജി​നീ​യ​റു​മാ​യ ടി. ​കോ​യ​ക്ക് ഇ​ന്ത്യ​ൻ പേ​റ്റ​ന്റ് ല​ഭി​ച്ചു. റോ​ഡി​ന്റെ ഇ​റ​ക്ക​ത്തി​ൽ നി​ശ്ചി​ത അ​ക​ല​ത്തി​ൽ സ്ഥാ​പി​ക്കു​ന്ന ഹൈ​ഡ്രോ​ളി​ക് സ്പീ​ഡ് ബ്രേ​ക്ക​റു​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന വാ​ഹ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള യാ​ന്ത്രി​ക ഊ​ർ​ജം വൈ​ദ്യു​തോ​ർ​ജ​മാ​യി പ​രി​വ​ർ​ത്ത​നം ചെ​യ്യു​ന്ന സാ​ങ്കേ​തി​ക വി​ദ്യ​ക്കാ​ണ് പേ​റ്റ​ന്റ്.

വാ​ഹ​ന​ങ്ങ​ൾ ബ്രേ​ക്ക​റു​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​മ്പോ​ൾ ഉ​ണ്ടാ​കു​ന്ന മ​ർ​ദം ഹൈ​ഡ്രോ​ളി​ക് പി​സ്റ്റ​ണു​ക​ളു​ടെ ച​ല​ന​മാ​യി മാ​റ്റി, ഈ ​പ​ര​സ്പ​ര വൈ​ദ്യു​തി ച​ല​നം ഫ്ലൈ​വീ​ൽ-​ജ​ന​റേ​റ്റ​ർ സം​വി​ധാ​ന​ത്തി​ലൂ​ടെ വൈ​ദ്യു​തി​യാ​ക്കി മാ​റ്റു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. സൗ​രോ​ർ​ജ പ​ദ്ധ​തി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ വ​ലി​യ ഭൂ​വി​സ്തൃ​തി ആ​വ​ശ്യ​മി​ല്ലാ​ത്ത, വാ​ഹ​ന​ഗ​താ​ഗ​തം നി​ല​നി​ൽ​ക്കു​ന്നി​ട​ത്തോ​ളം രാ​വും പ​ക​ലും വൈ​ദ്യു​തി ഉ​ൽ​പാ​ദി​പ്പി​ക്കാ​നു​ള്ള സാ​ധ്യ​ത​യാ​ണ് ഈ ​സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ പ്ര​ധാ​ന പ്ര​ത്യേ​ക​ത.

പ​രി​സ്ഥി​തി സൗ​ഹൃ​ദ റോ​ഡ് അ​ധി​ഷ്ഠി​ത ഊ​ർ​ജോ​ൽ​പാ​ദ​ന​ത്തി​ൽ പു​തി​യ സാ​ധ്യ​ത​ക​ൾ തു​റ​ക്കാ​ൻ ഈ ​ക​ണ്ടു​പി​ടി​ത്ത​ത്തി​ന് ക​ഴി​യു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് കോ​യ. വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ സ​ഹ പേ​റ്റ​ന്റ് അ​പേ​ക്ഷ​ക​യാ​യ ഭാ​ര്യ അ​യി​ശാ​ബി ചെ​ക്കോ​ള​യി​ലും പ​​ങ്കെ​ടു​ത്തു. മ​ക്ക​ൾ: മു​ഹ​മ്മ​ദ് അ​സ്‍ലം, ശ​ബീ​ഹ ന​സ്‌​റീ​ന്‍, മു​ഹ​മ്മ​ദ് റ​സ​ല്‍, മു​ഹ​മ്മ​ദ് ഫ​സ​ല്‍.