ക്ര​ഷ​ർ ഭൂ​മി​യി​ൽ വ​ൻ​തോ​തി​ൽ മാ​ലി​ന്യം കു​ഴി​ച്ചു​മൂ​ടു​ന്നു

പെ​രി​ന്ത​ൽ​മ​ണ്ണ: അ​ശാ​സ്ത്രീ​യ​മാ​യ രീ​തി​യി​ൽ മാ​ലി​ന്യ​ങ്ങ​ൾ കൂ​ട്ടി​യി​ട്ട് മ​ണ്ണി​ട്ട് മൂ​ടു​ന്ന​താ​യി ജ​ന​പ്ര​തി​നി​ധി​ക​ൾ പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി​ക്ക് പ​രാ​തി ന​ൽ​കി. മാ​ന​ത്തു​മം​ഗ​ല​ത്തെ സ്വ​കാ​ര്യ ക്ര​ഷ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന ഭാ​ഗ​ത്ത് ആ​ശു​പ​ത്രി​യി​ലെ മാ​ലി​ന്യ​ങ്ങ​ളും കാ​ന്റീ​നി​ലെ ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ വ​ലി​യ കു​ഴി​യെ​ടു​ത്ത് മൂ​ടു​ന്ന​താ​യാ​ണ് വാ​ർ​ഡ് കൗ​ൺ​സി​ല​ർ​മാ​രാ​യ കി​ഴി​ശേ​രി അ​ലീ​ന മ​റി​യം, റ​ജീ​ന സ​ലീം താ​മ​ര​ശേ​രി, സ​മീ​ന ജാ​ഫ​ർ എ​ന്നി​വ​ർ പ​രാ​തി ന​ൽ​കി​യ​ത്. മാ​ലി​ന്യം നി​റ​ച്ച് കെ​ട്ടി​യ പ്ലാ​സ്റ്റി​ക് ക​വ​റു​ക​ൾ വ​ലി​യ കു​ഴി​യെ​ടു​ത്ത് ത​ള്ളി​യ ചി​ത്ര​വും വീ​ഡി​യോ ദൃ​ശ്യ​വു​മ​ട​ക്ക​മാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. സ​മീ​പ​വാ​സി​ക​ൾ അ​റി​യി​ച്ച​ത് പ്ര​കാ​ര​മാ​ണ് ജ​ന​പ്ര​തി​നി​ധി​ക​ൾ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച​ത്.

മാ​ന​ത്തു​മം​ഗ​ലം, കു​ന്നും​പു​റം തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന നി​ര​വ​ധി കു​ടും​ബ​ങ്ങ​ളു​ടെ വീ​ടു​ക​ളി​ലെ കി​ണ​റു​ക​ളി​ലേ​ക്ക് മ​ഴ​ക്കാ​ല​ത്ത് ഒ​ഴു​കി​യെ​ത്തു​ന്ന വെ​ള്ള​ത്തി​ൽ ഇ​ത്ത​രം മാ​ലി​ന്യ​ങ്ങ​ൾ ക​ല​രാ​നു​ള്ള സാ​ധ്യ​ത​യു​ണ്ടെ​ന്നും ഇ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി. മാ​ലി​ന്യം ക​ല​ർ​ന്ന വെ​ള്ളം കി​ണ​റു​ക​ളി​ലെ കു​ടി​വെ​ള്ള​ത്തി​ൽ എ​ത്തു​ന്ന​ത് ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ. ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യ​ത്തി​നും പ​രി​സ്ഥി​തി​ക്കും ഗു​രു​ത​ര ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന വി​ഷ​യ​ത്തി​ൽ അ​ധി​കൃ​ത​ർ അ​ടി​യ​ന്ത​ര സ്ഥ​ല​പ​രി​ശോ​ധ​ന ന​ട​ത്തി മാ​ലി​ന്യം നീ​ക്കം ചെ​യ്യു​ന്ന​തി​നും ഉ​ത്ത​ര​വാ​ദി​ക​ൾ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​നും ത​യാ​റാ​ക​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യം. പ്ര​ശ്ന​ത്തി​ന് അ​ടി​യ​ന്ത​ര പ​രി​ഹാ​രം ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് മാ​ന​ത്തു​മം​ഗ​ലം കു​ന്നും​പു​റം പ്ര​ദേ​ശ​വാ​സി​ക​ൾ.